തീവെട്ടിക്കൊള്ള തുടരുന്നു; ഇന്ധവില വീണ്ടും വർധിപ്പിച്ചു​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ​പ്രീമിയം പെട്രോൾ വില 100 കടന്നിട്ടും ഇന്ധന കമ്പനികളുടെ തീവെട്ടിക്കൊള്ള തുടരുന്നു. ഒരു ദിവസത്തെ ഇടവേളക്ക്​ ശേഷം ഇന്ധനവില ബുധനാഴ്ച വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിപ്പിച്ചത്. 37 ദിവസത്തിനിടെ ഇത്​ 22ാം തവണയാണ്​ ഇന്ധന വില വർധിപ്പിച്ചത്​. രാജ്യത്ത്​ പെട്രോൾ, ഡീസൽ വില ചൊവ്വാഴ്ച വർധിപ്പിച്ചിരുന്നില്ല.

തലസ്​ഥാനത്ത്​ സാധാരണ പെട്രോളിന്‍റെ വില 100 ലേക്ക്​ അടുക്കുകയാണ്​. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന്​ 97 രൂപ 54 പൈസയും ഡീസല്‍ വില 92 രൂപ 90 പൈസയുമായി.

കൊച്ചിയില്‍ പെട്രോളിന്​ 95 രൂപ 66 പൈസയും ഡീസലിന്​ 91 രൂപ 14 പൈസയുമായി. കോഴിക്കോട് പെട്രോളിന് 95 രൂപ 95 പൈസയും ഡീസലിന് 91 രൂപ 31 പൈസയുമാണ് വില.

ആറുസംസ്​ഥാനങ്ങളിലാണ്​ പെ​േ​​ട്രാൾ വില നൂറുകടന്നത്​. രാജസ്​ഥാൻ, മധ്യപ്രദേശ്​, മഹാരാഷ്​ട്ര, ആന്ധ്രപ്രദേശ്​, തെലങ്കാന, ലഡാക്ക്​ എന്നിവിടങ്ങളിൽ പെട്രോൾ വില സെഞ്ച്വറിയടിച്ചത്​. അതേസമയം പ്രീമിയം പെട്രോളിന്​ കേരളത്തിലടക്കം 100കടന്നിരുന്നു.

ആഗോള തലത്തിൽ അസംസ്​കൃത എണ്ണവിലയിലുണ്ടായ കുതിപ്പാണ്​ രാജ്യത്ത്​ എണ്ണവില വർധിക്കാൻ കാരണമെന്നായിരുന്നു​ കേന്ദ്ര പെട്രോളിയം ആൻഡ്​ നാച്ചുറൽ ഗ്യാസ്​ ന്ത്രി ധർമേന്ദ്ര പ്രധാന്‍റെ പ്രതികരണം.

Tags:    
News Summary - 22nd rise in 37 days; fuel price hike continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.