മസ്കത്ത്: കേരളക്കരയുടെ സ്വന്തം രുചിക്കൂട്ടുകളുമായി സുമൂസ് റസ്റ്റാറന്റ് റൂവിയിലെ ഖാബൂസ് മസ്ജിദിനു പിൻവശത്തായി പ്രവർത്തനം തുടങ്ങി. ശശി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. സുമൂസിൽ ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും തീർത്തും വനിതകളാണെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. 72 പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.
മലയാളി കൂട്ടായ്മകളുടെ എക്സിക്യൂട്ടിവ് മീറ്റിങ്ങുകൾ, ഫാമിലി, ബെർത്ത് ഡേ പാർട്ടികൾ, വിവാഹ വാർഷിക ആഘോഷങ്ങൾ തുടങ്ങിയവക്ക് ഉപയോഗിക്കാൻപറ്റിയ മിനി ഹാൾ, സംഗീതം ആസ്വദിക്കുന്നവർക്കും പാടാൻ ആഗ്രഹിക്കുന്നവർക്കും ഉപയോഗപ്പെടുത്താൻ പറ്റുന്ന മ്യൂസിക് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.
ബൾക് ഓർഡറുകൾ സ്വീകരിച്ചെത്തിച്ചു കൊടുക്കുന്ന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സുമൂസ് ഗ്രൂപ് മാനാജിങ് ഡയറക്റ്റർ സുബൈർ മാഹിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.