ദുബൈ: അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ശാഖ ഒമാനിലെ റൂവിയിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും അൽ ഇർഷാദ് ഗ്രൂപ് ചെയർമാൻ യൂനുസ് ഹസനും ചേർന്ന് നിർവഹിച്ചു. ആദ്യ വിൽപന കടോളി അബൂബക്കറും ഇക്ബാൽ കളരിക്കണ്ടിയും ഏറ്റുവാങ്ങി.
ചടങ്ങിൽ ജനറൽ മാനേജർ രാജഗോപാലൻ, സി.ഇ.ഒ മുസ്തഫ എം.വി, സെയിൽസ് ഡയറക്ടർ മുഹമ്മദ് അശ്റഫ് പി.കെ.പി, അബ്ദുൽ ജലീൽ പ്രാചേരി, അലി കരയത്ത്, നാസർ നടുക്കണ്ടി, നരിക്കോൾ നാസർ, നജീബ് മലബാർ ഗോൾഡ്, കെ.എം.സി.സി നേതാക്കളായ റഹീം, മുഹമ്മദ് വാണിമേൽ, അഷ്റഫ് നാദാപുരം, അഷ്ഹഫ് പൊയ്ക്കര, ടി.പി. മജീദ് തുടങ്ങി ഒമാനിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടന രംഗത്തെ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.
അതിനൂതനവും ആധുനിക സാങ്കേതിക വിദ്യക്കനുസരിച്ചുമുള്ള എല്ലാവിധ കമ്പ്യൂട്ടർ ഉൽപന്നങ്ങളുടെയും വിശാലമായ ഷോറൂമിൽ എച്ച്.പി, ഡെൽ, ലെനോവ, ഏസർ, അസൂസ് എന്നീ ബ്രാൻഡുകളുടേതുൾെപ്പടെ ലോകത്തിലെ എല്ലാ മുൻനിര നിർമാതാക്കളുടെയും ലാപ്ടോപ്പുകളും ഓൾ ഇൻ വൺ കമ്പ്യൂട്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
കൂടാതെ ഡീലിങ്ക്, ടി.പി ലിങ്ക്, സിസ്കോ, വാവേയ് തുടങ്ങി വിവിധങ്ങളായ നെറ്റ്വർക്ക് സംബന്ധ ഉൽപന്നങ്ങളും ഗെയിമിങ് സെക്ടറുകൾക്ക് നൂതനമായ ഗ്രാഫിക് കാർഡുകളും മെമ്മറി മൊഡ്യൂളുകളും ഹാർഡ് ഡിസ്ക് മുതൽ ഡേറ്റ ബാക്കപ് ആവശ്യങ്ങൾക്കുതകുന്ന ടേപ്പ് ഡ്രൈവറുകളും നാസ് ഡ്രൈവുകളും വരെ ഐ.ടി ഉൽപന്നങ്ങളുടെ വൻശേഖരം തന്നെ പുതിയ ഷോറൂമിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.