ന്യൂയോർക്: കോവിഡ് മഹാമാരി കമ്പനികൾക്ക് വലിയ സാമ്പത്തിക ഭാരവും കുറഞ്ഞ ലാഭവും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വ്യത്യസ്ത കഥയാണ് അമേരിക്കൻ ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് പറയാനുള്ളത്. 26 വർഷത്തിലെ ഏറ്റവും വലിയ ലാഭമാണ് ജെഫ് ബെസോസിെൻറ ഒാൺലൈൻ റീടെയിലർ ലോക്ഡൗൺ കാലത്ത് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ കമ്പനിയുടെ ഒാഹരി അഞ്ച് ശതമാനം ഉയരുകയും ചെയ്തു.
കോവിഡും ലോക്ഡൗണും ആളുകളെ ഒാൺലൈൻ ഷോപ്പിങ്ങിലേക്ക് കൂടുതൽ അടുപ്പിച്ചതോടെ കഴിഞ്ഞ കുറച്ചു മാസങ്ങളിലായി 175,000 പുതിയ തൊഴിലാളികളെയാണ് കമ്പനി നിയമിച്ചത്. ഇൗ സാമ്പത്തിക വർഷത്തിൽ വരുമാനം 40 ശതമാനമാണ് വർധിച്ചതെന്നും ആമസോൺ അവകാശപ്പെടുന്നു. അത് 88.9 ബില്യൺ ഡോളർ വരും. അതേസമയം രണ്ടാം പാദത്തിൽ വരുമാനം കുറഞ്ഞേക്കുമെന്നും കമ്പനി പ്രവചിക്കുന്നുണ്ട്. കാരണം, ജീവനക്കാർക്ക് കോവിഡ് സുരക്ഷാ കിറ്റുകളും വാങ്ങുന്നതിനും മറ്റു ചിലവുകൾക്കുമായി 4 ബില്യൺ ഡോളറാണ് കമ്പനി ചെലവാക്കിയിരിക്കുന്നത്.
ഇത്തവണ എല്ലാ മേഖലയിലും ആമസോൺ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020ലെ രണ്ടാം പാദത്തിൽ ഒാൺലൈൻ സ്റ്റോർ വിൽപ്പന 48 ശതമാനം വർധിച്ച് 45.9 ബില്യൺ ഡോളറായി. സെല്ലർ സർവീസ് വരുമാനം 52 ശതമാനം വർധിച്ചപ്പോൾ പരസ്യങ്ങളിൽ നിന്നുള്ള വരുമാനം 41 ശതമാനവും വളർച്ച രേഖപ്പെടുത്തി. 2020ലെ മൂന്നാം പാദത്തിൽ 87 ബില്യൺ മുതൽ 93 ബില്യൺ ഡോളർ വരെ മൊത്ത വിൽപ്പനയാണ് ആമസോൺ പ്രവചിക്കുന്നത്. ആമസോൺ ഒാൺലൈൻ ഷോപ്പിങ്ങ് സൈറ്റിൽ നടക്കാറുള്ള പ്രൈം ഡേ വിൽപ്പനയിൽ വലിയൊരു ലാഭം പ്രതീക്ഷിച്ചാണ് കമ്പനി തങ്ങളുടെ വരുമാനം ഗണ്യമായി വർധിക്കുമെന്ന് അവകാശപ്പെടുന്നത്. ഇന്ത്യയിൽ ഇൗ മാസം തന്നെ പ്രൈം ഡേ വിൽപ്പന നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.