വ്യാഴാഴ്​ച മുതൽ ബാങ്ക്​ പണിമുടക്ക്​

തിരുവനന്തപുരം: പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്​കരിക്കാനുള്ള കേന്ദ്ര സർക്കാറി​െൻറ ബാങ്കിങ്‌ നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്‌ യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസ് പ്രഖ്യാപിച്ച രണ്ടു​ ദിവസത്തെ ബാങ്ക് പണിമുടക്ക്​ വ്യാഴാഴ്​ച മുതൽ. ഏഴു സംഘടനകളുടെ നേതൃത്വത്തിലാണ്​ പണിമുടക്ക്​. പൊതുമേഖല, സ്വകാര്യ, വിദേശ-ഗ്രാമീണ ബാങ്ക്‌ ജീവനക്കാരും ഓഫിസർമാരും പണിമുടക്കിൽ പ​ങ്കെടുക്കും.

ഉപഭോക്താക്കളുടെ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാനാണ്​ സമരമെന്ന്‌ സംഘടന പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബാങ്കുകൾ സ്വകാര്യവത്​കരിച്ചാൽ സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങൾ പോലും കോർപറേറ്റുകൾക്ക്‌ ഉപയോഗിക്കാനാകുന്ന രീതിയാകും.

എ.ഐ.ബി.ഇ.എ പ്രസിഡൻറ്​ കെ.എസ്‌. കൃഷ്‌ണ, എ.ഐ.ബി.ഒ.സി ജനറൽ സെക്രട്ടറി ശ്രീനാഥ്‌ ഇന്ദുചൂഡൻ, എൻ.സി.ബി.ഇ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എച്ച്‌.സി. രജത്‌, എ.ഐ.ബി.ഒ.എ സെക്രട്ടറി എച്ച്‌. വിനോദ്‌കുമാർ, ബെഫി ജോയൻറ്​ സെക്രട്ടറി എസ്‌.എൽ. ദിലീപ്‌, ഐ.എൻ.ബി.ഇ.എഫ്‌ സെക്രട്ടറി സഫറുല്ല, ഐ.എൻ.ബി.ഒ.സി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ.സി. സാബുരാജ്‌ എന്നിവർ​ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Bank strike from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.