അൽഐൻ: കമ്യൂണിറ്റി ആരോഗ്യ സേവനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മിഡിൽ ഈസ്റ്റിലെ പ്രമുഖ സൂപ്പർ സ്പെഷാലിറ്റി ഹെൽത്ത് കെയർ സേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ് അൽഐനിലെ അൽ ദാഹിറിൽ അഡ്വാൻസ്ഡ് ഡേ സർജറി സെന്റർ ആരംഭിച്ചു.
സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ശൈഖ് നഹ്യാൻ ബിൻ സായിദ് ആൽ നഹ്യാൻ സെന്റർ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻഷ്യൽ കോർട്ട് ചെയർമാന്റെ ഓഫിസ് ഡയറക്ടർ ഹുമൈദ് അൽ നെയാദി, ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് അണ്ടർ സെക്രട്ടറി നൂറ അൽ ഗെയ്തി, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ശസ്ത്രക്രിയക്ക് ശേഷമുള്ള ആശുപത്രിവാസം കുറക്കാൻ ലക്ഷ്യമിടുന്ന സെന്ററിൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് നൂതന ചികിത്സകൾ ലഭ്യമാക്കുക.
16 സ്പെഷാലിറ്റികളിലുള്ള മെഡിക്കൽ സേവനങ്ങൾ സെന്ററിൽ ഉണ്ടാകും.
ബുർജീൽ ഹോൾഡിങ്സിന്റെ അൽ ഐനിൽ നിലവിലുള്ള മൂന്ന് ആരോഗ്യ കേന്ദ്രങ്ങളുടെ ശൃംഖലയുമായി ചേർന്നാണ് പുതിയ ഡേ സർജറി സെന്റർ പ്രവർത്തിക്കുക. സങ്കീർണമായ കേസുകൾ സ്പെഷലൈസ്ഡ് ചികിത്സക്കായി നഗരത്തിലെ ബുർജീൽ റോയൽ ഹോസ്പിറ്റലിലേക്കും ബുർജീൽ റോയൽ അഷ്റജിലേക്കും മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.