ന്യൂഡൽഹി: ഇറക്കുമതി വില കിലോയ്ക്ക് 50 രൂപയിൽ താഴെയുള്ള ആപ്പിളിന്‍റെ ഇറക്കുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. മാത്രമല്ല, കിലോയ്ക്ക് 50 രൂപയ്ക്ക് മുകളിലാണെങ്കിൽ ഇറക്കുമതി സൗജന്യവുമാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സി.ഐ.എഫ് (ചെലവ്, ഇൻഷുറൻസ്, ചരക്ക്) ഇറക്കുമതി വില കിലോയ്ക്ക് 50 രൂപയിൽ താഴെയുള്ള ആപ്പിൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുവെന്നും ഏറ്റവും കുറഞ്ഞ ഇറക്കുമതി വില നിബന്ധന ഭൂട്ടാനിൽ നിന്നുള്ള ഇറക്കുമതിക്ക് ബാധകമല്ലെന്നും ഡി.ജി.എഫ്.ടി വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
യു.എസ്, ഇറാൻ, ബ്രസീൽ, യു.എ.ഇ, അഫ്ഗാനിസ്താൻ, ഫ്രാൻസ്, ബെൽജിയം, ചിലി, ഇറ്റലി, തുർക്കി, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, പോളണ്ട് എന്നിവയാണ് ഇന്ത്യയിലേക്ക് ആപ്പിൾ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.