ദന്തസംരക്ഷണം അതിപ്രധാനം

കൃത്യമായ ദന്ത സംരക്ഷണം ശരീരത്തിന്റെ മറ്റ് അവയവങ്ങളുടെ ആരോഗ്യം പോലെതന്നെ അത്യന്താപേക്ഷിതമാണ്. ആഹാരദഹനം, മുഖസൗന്ദര്യം എന്നിവക്ക് മാത്രമല്ല, ആത്മവിശ്വാസത്തിനും പല്ലുകളുടെ ആരോഗ്യവും സൗന്ദര്യവും അത്യാവ​ശ്യമാണ്.

വായിലെ ബാക്ടീരിയകൾ ഉണ്ടാക്കുന്ന ആസിഡുകൾ പല്ലിന്റെ ഇനാമലിനെ ആക്രമിക്കുമ്പോഴാണ് പല്ലുകളിൽ ദ്വാരങ്ങൾ ഉണ്ടാകുന്നത്.

ലക്ഷണങ്ങൾ

പല്ലുകൾ ദ്രവിച്ചുതുടങ്ങുമ്പോൾ താഴെപ്പറയുന്ന ഒന്നോ, അതിലധികമോ ലക്ഷണങ്ങൾ കാണാം.

* വായിൽ ദുർഗന്ധം

*പല്ലിന്റെ ഇനാമലിൽ മഞ്ഞ നിറം

*ചൂടുള്ളതോ , തണുത്തതോ ആയ ആഹാരം കഴിക്കുമ്പോൾ പല്ലിന് പുളിപ്പ് തോന്നുക

*പല്ലുവേദന

*മുഖത്തെ വീക്കം

ചികിൽസ

*ഫ്ലൂറൈഡ് : കുട്ടികളിൽ ദന്ത സംരക്ഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഫ്ലൂറൈഡ് ചികിൽസ വഴി കേടായ ഇനാമൽ നന്നാക്കാൻ കഴിയും. ഇത് ദന്തക്ഷയത്തി​ന്റെ ആദ്യകാല പ്രശ്നങ്ങളെ ലഘൂകരിക്കുന്നു

*ഡെന്റൽ ഫില്ലിങുകൾ: പല്ലുകളിൽ പോട് രൂപപ്പെട്ട് കഴിഞ്ഞാൽ ഡെന്റിസ്റ്റ് ദ്രവിച്ച ഭാഗങ്ങൾ നീക്കം ചെയ്യുകയും അവ ഫിൽ ചെയ്യുകയും ചെയ്യുന്നു. വ്യത്യസ്ഥ തരത്തിലുള്ള ഡെന്റൽ ഫില്ലിങുകൾ ലഭ്യമാണ്. പോടുകളുടെ സ്ഥാനം, വ്യാപ്തി എന്നിവ കണക്കിലെടുത്താണ് ഫില്ലിങുകൾ തീരുമാനിക്കുന്നത്.

*റൂട്ട് കനാൽ ചികിൽസ( വേരുചികിൽസ)

പല്ലിലെ പോടുകൾ വളരെ വലുതാകുകയും വേദന അനുഭവപ്പെടുകയും ചെയ്യുമ്പോൾ റൂട്ട് കനാൽ ട്രീറ്റ്മെന്റ് ആവശ്യമായി വരും. ഇതിനായി ഡെന്റിസ്റ്റ് പല്ലിലെ പൾപ്പ് നീക്കം ചെയ്യുകയും അത് ക്ലീൻ ചെയ്തശേഷം അവ ഫിൽ ചെയ്യുകയും ചെയ്യുന്നു. അതിനുശേഷം പല്ലിന് ക്രൗൺ വേണ്ടി വന്നേക്കാം.

*ടൂത്ത് എക്സ്ട്രാക്ഷൻ: പല്ലുകൾ ദ്രവിക്കുയും ചികിൽസ സാധ്യമല്ലാതെ വരുകയും ചെയ്യുമ്പോൾ അവ നീക്കം ചെയ്യേണ്ടി വരും.

പല്ലുകളുടെ ദീർഘകാല ആരോഗ്യത്തിന് നേരത്തെയുള്ള ചികിൽസ ആവശ്യമാണ്.

ഡെന്റൽ കാരീസിന് കാരണമായേക്കാവുന്ന ഘടകങ്ങൾ

*കുറഞ്ഞ ഉമീനീർ ഉദ്പാദനം- ചില രോഗങ്ങളും മരുന്നുകളും വായിലെ ഉമിനീർ ഉദ്പാദനം കുറയ്ക്കുന്നു. ഇത് ദന്തക്ഷയത്തിന് കാരണമായേക്കാം.

*മോണരോഗം

*മധുരം അടങ്ങിയ ഭക്ഷണപാനീയങ്ങളുടെ അമിതമായ ഉപയോഗം.

*ഹെഡ് ആന്റ് നെക്ക് റേഡിയേഷൻ തെറാപ്പി

ദന്തക്ഷയം തടയാനുള്ള മാർഗ്ഗങ്ങൾ

*ദിവസവും രണ്ടുതവണ സോഫ്റ്റായ ടൂത്ത് ബ്രഷും ഫ്ലൂറൈഡ് ടൂത്ത്പേസ്റ്റും ഉപയോഗിച്ച് പല്ലുകൾ വൃത്തിയാക്കുക.

മധുരം അടങ്ങിയ ഭക്ഷണപാനീയങ്ങൾ മിതമായി ഉപയോഗിക്കുക.

*dental floss ഉപയോഗിക്കുക.

*വർഷത്തിൽ രണ്ട് തവണയെങ്കിലും ഡെന്റൽ ചെക്കപ്  നടത്തുക.


ഡോ. നീന തോമസ് 

ജനറൽ ഡെന്റിസ്റ്റ് 
മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ

സൽമാബാദ്

Tags:    
News Summary - Dental care is very important

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.