ദുബൈ: അല്‍ ഖിസൈസിലെ മെഡ് കെയര്‍ റോയല്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ ശൈഖ് റാശിദ് ബിന്‍ ഹംദാന്‍ ആല് മക്തൂം ഉദ്ഘാടനം ചെയ്തു.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ജി.സി.സിയുടെ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പന്, മെഡ്കെയര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് മെഡിക്കല്‍ സെന്ററുകളുടെ ഗ്രൂപ് സി.ഇ.ഒ ഡോ. ഷനില ലൈജു, സര്‍ക്കാര്‍, മന്ത്രാലയ പ്രതിനിധികള്‍, ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍, വിശിഷ്ട വ്യക്തികള്‍, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
335,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന അത്യാധുനിക ലക്ഷ്വറി കെയര്‍ ഹോസ്പിറ്റലാണ് മെഡ്കെയർ വിഭാവനം ചെയ്യുന്നത്. തിരക്കേറിയ ദുബൈ ഇന്റർനാഷനല്‍ എയര്‍പോര്‍ട്ടിന് സമീപം സ്ഥിതി ചെയ്യുന്ന മെഡ് കെയര്‍ റോയല്‍ ഹോസ്പിറ്റല്‍, ദുബൈയിലെ നാലാമത്തെയും യു.എ.ഇയിലെ അഞ്ചാമത്തെയും മെഡ് കെയര്‍ ആശുപത്രിയാണ്.
ഇമാറാത്തി മെഡിക്കല്‍ സ്പെഷലിസ്റ്റുകള്ക്കൊപ്പം പാശ്ചാത്യ, ദക്ഷിണേഷ്യന്‍, അറബ് രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര മെഡിക്കല്‍ പരിചരണാനുഭവം കൊണ്ടുവരുന്ന 83 ഡോക്ടര്‍മാരുമായാണ് ആശുപത്രി തുറന്നത്. ചടങ്ങിൽ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയർ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പനും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.