ആമസോൺ തലവൻ ജെഫ് ബസോസിനെ പിന്നിലാക്കി ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്ക് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായി. ബ്ലൂംബെർഗിെൻറ ശതകോടീശ്വര സൂചിക പ്രകാരം വ്യാഴാഴ്ചയിലെ ടെസ്‌ല ഓഹരികളുടെ നേട്ടങ്ങൾ ഉൾപ്പെടെ, മസ്ക്കിെൻറ ആസ്തി 188.5 ബില്യൺ ഡോളറിലധികമായി. ഇത് ബെസോസിനേക്കാൾ 1.5 ബില്യൺ ഡോളർ കൂടുതലാണ്.
ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ലയുടെ ഒാഹരി വില വ്യാഴാഴ്ച 4.8 ശതമാനം വളർച്ച രേഖപ്പെടുത്തിയതോടെയാണ് ലോകത്തിലെ 500 അതിസമ്പന്നരുടെ റാങ്കിങ്ങായ ബ്ലൂംബെർഗ് ശതകോടീശ്വര സൂചികയിൽ മസ്ക് ബെസോസിനെ പിന്നിലാക്കിയത്.
49 കാരനായ ഇലോൺ മസ്കിന് ഇത് ചരിത്ര നേട്ടമാണ്. 2017 ഒക്ടോബർ മുതൽ ഒന്നാമനായ തുടരുന്ന ആമസോൺ തലവനെയാണ് അദ്ദേഹം ഇന്ന് രണ്ടാമനാക്കിയത്. 'എത്ര വിചിത്രം' എന്നായിരുന്നു ലോകകോടീശ്വരനായതിന് പിന്നാലെ മസ്ക് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ നവംബറിൽ ബിൽ ഗേറ്റ്സിനെ പിന്നിലാക്കിയായിരുന്നു മസ്ക് രണ്ടാമനായിരുന്നത്.
How strange
— Elon Musk (@elonmusk) January 7, 2021
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.