ഓർഡർ ചെയ്ത വാച്ചിന് പകരം ഒഴിഞ്ഞപ്പെട്ടി; ആമസോൺ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

മലപ്പുറം: ആമസോണിൽ നിന്നും ഓർഡർ ചെയ്ത വാച്ചിന് പകരം ഒഴിഞ്ഞപ്പെട്ടി ലഭിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. പുളിക്കൽ സിയാംകണ്ടം സ്വദേശിയും കമ്പനി സെക്രട്ടറിയുമായ പി.ജസീലിനാണ് നഷ്ടപരിഹാരം നൽകാൻ മലപ്പുറം ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. വാച്ചിന്റെ വിലയായ 3495 രൂപയും ഒമ്പത് ശതമാനം പലിശയും, നഷ്ടപരിഹാരമായി 25000 രൂപയും, കോടതി ചിലവായി 10000 രൂപയും ഉപഭോക്താവിന് നൽകാൻ ഉത്തരവിട്ടു. ഇതോടെ ജസീലിന് ആമസോൺ 39592 രൂപ നഷ്ടപരിഹാരമായി നൽകേണ്ടി വരും.

മാർക്കറ്റ്പ്ലേസ് മാത്രമാണ് വിൽക്കുന്ന ഉൽപന്നങ്ങളിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നുമുള്ള ആമസോൺ വാദം ഉപഭോക്തൃ കമ്മീഷൻ അംഗീകരിച്ചില്ല. ഉൽപന്നം വിൽക്കുന്ന സമയത്ത് 250 ​ഗ്രാം ഭാരമുണ്ടായിരുന്നുവെന്നും ആമസോൺ വാദിച്ചു. എന്നാൽ, ഉൽപന്നം കൊണ്ടുവന്ന ബോക്സിന് മാത്രം 237 ഗ്രാം ഭാരമുണ്ടായിരുന്നുവെന്ന് ഉപഭോക്തൃ കമ്മീഷനെ ബോധിപ്പിച്ചുവെന്ന് ജസീൽ പറഞ്ഞു. ഇതോടെ പെട്ടിയിലുള്ള വസ്തുവിന്റെ ഭാരം വെറും 13 ഗ്രാം മാത്രമാണെന്ന് തെളിഞ്ഞു. ആമസോണിൽ നിന്നും ബുക്ക് ചെയ്ത വാച്ചിന് ഇതിനേക്കാളേറെ ഭാരമുണ്ടായിരുന്നുവെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമായിരുന്നു.

മൂന്ന് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ജസീലിന് അനുകൂലമായ വിധി. പ്രീതി ശിവരാമൻ ,മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളായ മലപ്പുറം ഉപഭോകൃത കമ്മീഷൻ ഉത്തരവിട്ടത്. പരാതിക്കാരന് വേണ്ടി അഡ്വ: എ.പി അബ്ദുറഹിമാൻ ഹാജരായി.

Tags:    
News Summary - Empty box instead of ordered watch; Amazon ordered to pay damages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.