ഇന്ധനക്കൊള്ള തുടരുന്നു; തലസ്​ഥാനത്ത്​ പെട്രോൾ വില 97 കടന്നു

തിരുവനന്തപുരം: രാജ്യത്ത്​ ഇന്ധന വില വർധനവ്​ തുടരുന്നു. പെട്രോളിന്​ 27 പൈസയും ഡീസലിന്​ 30 പൈസയുമാണ്​ ഞായറാഴ്ച വർധിച്ചത്​. 36 ദിവസത്തിനിടെ 20ാം ദിവസമാണ് ഇന്ധന വില കൂട്ടിയത്.

വില കൂട്ടിയതോടെ തലസ്​ഥാന നഗരമായ തിരുവനന്തപുരത്ത് പെട്രോൾ വില 97 കടന്നു. പെട്രോൾ വില ലിറ്ററിന് 97.01 രൂപയും ഡീസലിന് 92.34 രൂപയുമായി ഉയർന്നു. കോഴിക്കോട്ട്​ പെട്രോൾ വില 95.38 രൂപയും ഡീസലിന് 90.73 രൂപയുമാണ്​. കൊച്ചിയിൽ പെട്രോളിന് 95.13 രൂപയും ഡീസലിന് 91.58 രൂപയുമാണ് വില.

ഈ വർഷം മാത്രം പെ​േട്രാൾ -ഡീസൽ വില 45 ലേറെ തവണയാണ്​ വർധിപ്പിച്ചത്​. രാജ്യത്തെ 135 ജില്ലകളിൽ പെട്രോൾ വില ലിറ്ററിന്​ 100 കടന്നിരുന്നു.

അന്താരാഷ്​ട്ര വിപണിയിൽ അസംസ്​കൃത എണ്ണവില ഉയരുന്നതിന്‍റെ ആനുപാതികമായാണ്​ ഇന്ത്യ​യിലെ വിലക്കയറ്റം എന്നാണ്​ എണ്ണക്കമ്പനികളുടെ വാദം. അതേസമയം അഞ്ച്​ സംസ്​ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്​ ശേഷമാണ്​ ഇന്ധനവിലയിൽ വീണ്ടും തുടർച്ചയായ വർധന.

Tags:    
News Summary - fuel price hike continues petrol price hits 97 in thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.