കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 35,640 രൂപയായി. 4455 രൂപയാണ് ഗ്രാമിന്‍റെ വില. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടർച്ചയായി കൂടിയ സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. 35,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്‍റെ വില.
കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് ശേഷം സ്വർണവിലയിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ശനിയാഴ്ച മുതൽ സ്വർണവില വർധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജനുവരിയിൽ രാജ്യത്ത് സ്വർണ ഇറക്കുമതിയിൽ 72ശതമാനം വർധനവുണ്ടായി. വിലയിൽ കുത്തനെ ഇടിവുണ്ടായതോടെ ചെറുകിട നിക്ഷേപകരും ജുവൽറികളും വൻതോതിൽ വാങ്ങിക്കൂട്ടിയതാണ് ഇറക്കമതിയിൽ വർധനവുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.