കോഴിക്കോട്: തുടർച്ചയായ രണ്ടാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന് 80 രൂപ വർധിച്ച് 37,600 രൂപയാണ് ഇന്നത്തെ വില. 10 രൂപ വർധിച്ച് ഗ്രാമിന് 4,700 രൂപയാണ് രേഖപ്പെടുത്തിയത്. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില.
അതേസമയം, ആഗോള വിപണിയിലും ദേശീയ വിപണിയിലും സ്വർണവില താഴ്ന്നു. യു.എസ് ഡോളർ കരുത്താർജിച്ചതോടെയാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഒരു മാസത്തിനിടെ സ്വർണവിലയിൽ 4500 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.