സ്വർണവിലയിൽ വീണ്ടും വർധന; പവന് 37,360 രൂപ

കൊച്ചി: ഒരു ദിവസത്തെ താഴ്ചക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 80 രൂപ വർധിച്ച് പവന് 37,360 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4,670 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച 37,600 രൂപയും ബുധനാഴ്ച 37,280 രൂപയും ആയിരുന്നു പവൻവില.

ഡിസംബർ ഒന്നാം തീയതി പവന് 35,920 രൂപയായിരുന്നു സ്വർണവില. തുടർന്ന് വില ഉയരുകയും താഴുകയും ചെയ്ത് 20ാം തീയതിയോടെ 37,440ൽ എത്തി. 21ന് ഡിസംബറിലെ ഏറ്റവും കൂടിയ വിലയായ 37,680 രൂപ പവന് രേഖപ്പെടുത്തി. 240 രൂപയുടെ വർധനവാണ് അന്ന് ഉണ്ടായത്. 

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.