സ്വർണവില കൂടി; മൂന്ന് ദിവസത്തിനിടെ വർധിച്ചത് 1000 രൂപ

കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കൂടി. ഇന്ന് പവന് 600 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 36,720 രൂപയായി ഉയർന്നു. 75 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 4590 രൂപയായി. കഴിഞ്ഞ 21 ദിവസത്തിനിടെ 3000 രൂപയോളം താഴ്ന്നതിന് ശേഷമാണ് സ്വർണവില കഴിഞ്ഞ മൂന്നുദിവസമായി ഉയരുന്നത്.

കോവിഡ് വാക്സിൻ സംബന്ധിച്ച ആശ്വാസകരമായ വാർത്തകളാണ് കഴിഞ്ഞദിവസങ്ങളിൽ സ്വർണവിലയിൽ പ്രതിഫലിച്ചത്. ആഗോളവിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തരവിപണിയിലും വില കുറയുകയായിരുന്നു. മൂന്നു ദിവസത്തിനിടെ, സംസ്ഥാനത്ത് പവന് ആയിരത്തോളം രൂപയാണ് വർധിച്ചത്.

Tags:    
News Summary - Gold price rises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.