കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 1200 രൂപയുടെ കുറവാണുണ്ടായത്. ഇന്നലെ 38,880 രൂപയായിരുന്ന ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 37,680 രൂപയായി കുറഞ്ഞു. ഗ്രാമിന് വില 4710 രൂപ. ഗ്രാമിന് ഒരു ദിവസം കൊണ്ടുണ്ടായ കുറവ് 150 രൂപയാണ്.
നവംബര്‍ ഒന്നിന് 37,680 രപയിൽ എത്തിയതിനുശേഷം തുടര്‍ച്ചയായി വിലവര്‍ധിക്കുന്ന പ്രവണതയാണ് സ്വർണവിപണി പ്രകടിപ്പിച്ചത്. തിങ്കളാഴ്ച 38,880 രൂപയിലെത്തുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ നീങ്ങിയതോടെയാണ് സ്വർണവില കുറഞ്ഞത്. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ജോ ബൈഡന് അധികാരത്തിലെത്തിയതോടെ സമ്പദ്ഘടന സ്ഥിരതയാര്ജിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.