സ്വർണവില ഇന്നും കൂടി: മൂന്നുദിവസത്തിനിടെ വർധിച്ചത്​ 800 രൂപ

കൊച്ചി: സ്വർണവില തുടർച്ചയായ മൂന്നാംദിവസവും വർധിച്ചു. 800 രൂപയാണ്​ ഇൗ ദിവസങ്ങളിൽ പവന്​ വർധിച്ചത്​. ഇതോടെ പവന്​ 37,440 രൂപയായി.

പവന്​ 160 രൂപ കുറഞ്ഞ്​ 36,640 രൂപയിലാണ്​ ഈ ആഴ്​ച സ്വർണ വിപണി തുറന്നത്​. ചൊവ്വാഴ്​ചയും ഈ വില മാറ്റമില്ലാതെ തുടർന്നു. വ്യാഴാഴ്​ച പവന്​ 160 രൂപയും ബുധനാഴ്​ച 320 രൂപയും വർധിച്ചിരുന്നു. ഇന്ന്​ ഗ്രാമിന്​ 40 രൂപയും​ പവന്​ 320 രൂപയുമാണ്​ കൂടിയത്​.

ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നതും സ്വർണം ട്രോയ്​ ഔൺസിന്​ 1885 ഡോളറിന് മുകളിലെത്തിയതുമാണ്​​ വില ഉയരാൻ കാരണം. 

Tags:    
News Summary - gold rate 18 dec 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.