ഇറങ്ങിക്കയറി സ്വർണവില; വീണ്ടും 40,000 തൊട്ടു

കോഴിക്കോട്​: ഏതാനും ദിവസത്തെ ഇടവേളക്കുശേഷം സ്വർണവില വീണ്ടും 40,000ലെത്തി. ചൊവ്വാഴ്​ച പവന്​ 800 രൂപ വർധിച്ചാണ്​ 40,000 കടന്നത്​. ഗ്രാമിന് 100 രൂപ കൂടി 5000 ആയി.

ആഗസ്​റ്റ്​ ഏഴിന്​ പവന്​ 42,000 രൂപയിലെത്തി സ്വർണവില റെക്കോഡിട്ടിരിന്നു. അടുത്ത രണ്ട്​ ദിവസങ്ങളിലും ഇതേവിലയിൽ തന്നെയാണ്​ വിപണനം നടന്നത്​. എന്നാൽ, ആഗസ്​റ്റ്​ 10ന്​ വില വീണ്ടും ഇടിഞ്ഞുതുടങ്ങി. 12ന്​ 1600 രൂപ ഒറ്റയടിക്ക്​ ഇടിഞ്ഞ്​ 39,200 രൂപയിലെത്തിയിരുന്നു. അവിടെനിന്നാണ്​ വീണ്ടും 800 രൂപ വർധിച്ച്​ 40,000ത്തിലെത്തിയത്​. 

Tags:    
News Summary - gold rate again reached to 40000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.