യൂനിഗ്രാഡിലെ ഉപരിപഠന സാദ്ധ്യതകൾ

ന്ത്രണ്ടാം ക്ലാസ്സിനു ശേഷം മക്കളെ നാട്ടിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ അയക്കാതെ ബഹ്റൈനിൽ തന്നെ വിദ്യാഭാസം തുടരുന്നതിനു താല്പര്യം പ്രകടിപ്പിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. മികച്ച ജീവിത നിലവാരത്തിനും, സ്വാഗതാർഹമായ അന്തരീക്ഷത്തിനും പേരുകേട്ടതാണ് ബഹ്‌റൈൻ. ഇവിടെ ജനിച്ചുവളർന്ന മക്കളെ നാട്ടിലേക്കും മറ്റു രാജ്യങ്ങളിലേക്കും വിദ്യാഭ്യാസത്തിനായി അയക്കുവാൻ വലിയ പങ്കു മാതാപിതാക്കളും വിമുഖത കാണിക്കുന്നതിന് കാരണം കുട്ടികളുടെ സുരക്ഷയെപ്പറ്റിയുള്ള ആശങ്കയാണ്.

ഇവിടെ വളർന്ന കുട്ടികൾക്ക് മറ്റു രാജ്യങ്ങളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുമോ എന്ന ആശങ്കയുണ്ട്. വിദ്യാർത്ഥികൾക്ക് താമസിക്കാനും പഠിക്കാനും സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ബഹ്‌റൈൻ, മേഖലയിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. താമസക്കാരുടെയും, സന്ദർശകരുടെയും ക്ഷേമം ഒരുപോലെ ഉറപ്പാക്കുന്ന സുരക്ഷാ നടപടികൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്.

മാത്രമല്ല, ബഹ്‌റൈനിൽ തന്നെ ഉപരിപഠനം ചെയ്താൽ, ഭാരത സംസ്കാരത്തിൽ തന്നെ നിലനിന്നു കൊണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സാംസ്കാരിക കൈമാറ്റം അനുഭവിക്കാനും, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളുമായി ഇടപഴകാനും, അവരുടെ ആഗോള കാഴ്ചപ്പാടും, ക്രോസ്-കൾച്ചറൽ ആശയവിനിമയ കഴിവുകളും വർദ്ധിപ്പിക്കാനും കഴിയും. പഠനമേഖലയിലെ സമപ്രായക്കാർ, ഫാക്കൽറ്റി അംഗങ്ങൾ, പ്രൊഫഷണലുകൾ എന്നിവരുമായി ബന്ധമുണ്ടാക്കാനുള്ള അവസരവും ലഭിക്കും. ഈ ബന്ധങ്ങൾ വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്ന ഇന്റേൺഷിപ്പുകൾ, ജോലി അവസരങ്ങൾ, സഹകരണങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം.

യൂനിഗ്രാഡ് എഡ്യൂക്കേഷൻ സെൻറ്റർ

ബഹ്റൈനിലെ സെഗയയിൽ വിശാലമായ ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനമായ യൂനിഗ്രാഡ് എഡ്യൂക്കേഷൻ സെൻറ്ററിൽ അധ്യയനത്തിനും, വ്യക്തിവികസനത്തിനും തുല്യ പ്രാധാന്യം നൽകി വരുന്നു. അത് കൊണ്ട് തന്നെ വളരെ ചെറിയ കാലയളവിൽ ബഹ്റൈനിലെ മികച്ച സ്ഥാപനം എന്ന ഖ്യാതി യൂനിഗ്രാഡിന് ലഭിച്ചു. മികച്ച നിലവാരത്തിൽ ഇവിടെ വിഖ്യാതമായ പല യൂണിവേഴ്സിറ്റികളുടെയും കോഴ്സുകൾ പഠിച്ചു പാസാകുവാൻ വേണ്ട എല്ലാവിധ സൗകര്യങ്ങളും നൽകി വരുന്നു.

യൂനിഗ്രാഡിൽ നൽകുന്ന യൂണിവേഴ്സിറ്റികളുടെ കോഴ്സുകൾ

•ഇഗ്നു- പ്രവാസികളായ മാതാ പിതാക്കളുടെ മക്കൾക്ക് വേണ്ടി ഭാരത സർക്കാർ സ്ഥാപനമായ ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി, അഥവാ ഇഗ്‌നു, യൂനിഗ്രാഡുമായി ചേർന്ന് വിദ്യാർത്ഥികൾക്ക് ഉപരിപഠന ത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. സെൻട്രൽ യൂണിവേഴ്സിറ്റി ആയ ഇഗ്നുവിന്റെ ചാൻസലർ ഭാരതത്തിന്റെ പ്രസിഡന്റ് ആണ്. നാക് എ++ ഗ്രേഡ്, അതായത്, ഇന്ത്യൻ യൂണിവേഴ്സിറ്റികൾക്ക് നൽകുന്ന ഗ്രേഡിങ്ങിൽ ഏറ്റവും ഉയർന്ന ഗ്രേഡ് ഉള്ള യൂണിവേഴ്സിറ്റിയാണ് ഇഗ്നു. ഇന്ത്യക്കു പുറത്തു വിദൂര വിദ്യാഭ്യാസം നല്കാൻ അധികാരമുള്ള ഏക ഇന്ത്യൻ യൂണിവേഴ്സിറ്റിയും ഇഗ്നു ആണ്.

•കേന്ദ്ര ഗവണ്മെന്റിന്റെ പുതിയ അക്കാഡമിക് പോളിസി പ്രകാരം പുനഃ ക്രമീകരിച്ച ഇഗ്നുവിന്റെ B.Com, B.B.A, B.C.A, B.A ഇംഗ്ലീഷ്, M.B.A എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷനും, തുടർന്നുള്ള അധ്യയനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും യൂനിഗ്രാഡ് നൽകി വരുന്നു. മാർക്കറ്റ് ഡിമാൻഡ് അനുസരിച്ചുള്ള ഈ അക്കാദമിക് പ്രോഗ്രാമുകൾ തിരഞ്ഞെടുക്കുന്നതിന് അവസരം ലഭിക്കുന്നത് വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ താൽപ്പര്യങ്ങൾ പിന്തുടരാനും കരിയർ ലക്ഷ്യങ്ങളിലേക്കു എത്തിച്ചേരാനും ഉതകുന്നതാണ് ഈ കോഴ്സുകൾ.

•പന്ത്രണ്ടാം ക്ലാസ്സിൽ തൊണ്ണൂറ് ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചവർ മുതൽ കംപാർട്മെന്റിൽ പാസ്സായവർ വരെ യൂനിഗ്രാഡിൽ ചേരുവാൻ കാരണം, എല്ലാവർക്കും പഠിത്തത്തിന്റെ കാര്യത്തിൽ ഇവിടെ നൽകിവരുന്ന വ്യക്തിപരമായ ശ്രദ്ധ ആണ്.

•വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ കല, കായിക, മറ്റു പാഠ്യേതര കഴിവുകളും ഇവിടെ പരിപോഷിപ്പിക്കപ്പെടുന്നു. യൂനിഗ്രാഡിൽ തന്നെ ക്രിക്കറ്റ് പ്രാക്ടീസ് ചെയ്യാനുള്ള പ്രാക്ടീസ് ഏരിയയും ഉണ്ട്. യൂനിഗ്രാഡ് അകോസ്റ്റിക്സിൽ സംഗീതവും വാദ്യോപകരണ സംഗീതവും പഠിപ്പിക്കുന്നുണ്ട്.

•ഓൺലൈൻ ഡിഗ്രി കോഴ്സുകൾ - ജെയിൻ, മണിപ്പാൽ, അമിറ്റി തുടങ്ങി പേരുകേട്ട പല യൂണിവേഴ്സിറ്റികളുടെയും, ഓൺലൈൻ ഡിഗ്രി കോഴ്സുകളുടെ അംഗീകൃത സെന്റർ ആണ് യൂനിഗ്രാഡ്. തൊഴിലിനൊപ്പം പഠനം പൂർത്തിയാക്കാൻ ശ്രമിക്കുന്നവർക്ക് വളരെയധികം സഹായകരം ആണ് ഈ ഓൺലൈൻ കോഴ്സുകൾ.

•ഗ്ലോബൽ ക്യാമ്പസ്- യു.കെ., യു.സ്.എ., ഓസ്ട്രേലിയ, ജോർജിയ, പോളണ്ട്, ജർമ്മനി തുടങ്ങി ഒട്ടനവധി രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിസ പ്രോസസ്സിംഗ്, അഡ്മിഷൻ, സ്കോളർഷിപ്, സ്റ്റുഡന്റസ് ലോൺ തുടങ്ങി, അവിടെ ചേർന്ന് പഠിക്കാൻ വേണ്ട എല്ലാ മാർഗനിർദേശങ്ങളും ജിടെക് ഗ്ലോബൽ ക്യാമ്പസ് വഴി യൂനിഗ്രാഡ് നൽകി വരുന്നു.

•മറ്റ്‌ കോഴ്സുകൾ- ഇത് കൂടാതെ ഒട്ടനവധി യൂണിവേഴ്സിറ്റികളുടെ ഡിപ്ലോമ പി.ജി. ഡിപ്ലോമ, സെർട്ടിഫിക്കേഷൻ കോഴ്സുകളും യൂണിഗ്രാഡിൽ നൽകി വരുന്നു.

ചുരുക്കി പറഞ്ഞാൽ ബഹ്റൈനിൽ തന്നെ താമസിച്ചു പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനു വേണ്ട എല്ലാ സൗകര്യങ്ങളും, മറ്റേതെങ്കിലും രാജ്യത്തു പോയി പഠിക്കണം എന്നാഗ്രഹിക്കുന്നവർക്ക് അതിനു വേണ്ട മാർഗനിർദേശങ്ങളും യൂനിഗ്രാഡ് നൽകി വരുന്നു.

വിശദ വിവരങ്ങൾക്കും, ഉപരി പഠന സംബന്ധമായ സംശയ നിവാരണത്തിനുമായി, യൂനിഗ്രാഡ് എഡ്യൂക്കേഷൻ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. (ഫോൺ 33537275 / 32332709).

 ജെ.പി. മേനോൻ 

ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ 
യൂനിഗ്രാഡ് എഡ്യൂക്കേഷൻ സെൻറ്റർ

Tags:    
News Summary - Higher education opportunities at Unigrad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.