മസ്കത്ത്: കേരളത്തിലെ പ്രശസ്തരായ ഇമ്പീരിയൽ കിച്ചന്റെ ഒമാൻ അൽ ഖുവൈറിലുള്ള ശാഖയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് നടക്കും. ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് ഉദ്ഘടാനം ചെയ്യും.
സവാവി മസ്ജിദിന് സമീപമുള്ള അൽ ഖുവൈറിന്റെ ഹൃദയഭാഗത്താണ് ഈ പുതിയ ശാഖ സ്ഥിതി ചെയ്യുന്നത്. 145 സീറ്റുകളുള്ള റസ്റ്റാറന്റിന് 30 കാർ പാർക്കിങ് സൗകര്യവുമുണ്ട്.
തിരുവനന്തപുരത്ത് ഇതിനകം വിജയകരമായി പ്രവർത്തിക്കുന്ന രണ്ട് ശാഖകളോടൊപ്പം, ഇമ്പീരിയൽ കിച്ചന്റെ ആദ്യ അന്താരാഷ്ട്ര ശാഖ കൂടിയാണ് അൽ ഖുവൈറിലേത്.
ഇന്ത്യൻ, ചൈനീസ്, മറ്റ് ആഗോള വിഭവങ്ങളടങ്ങിയ വിശാലമായ മെനുവാണ് ഭക്ഷണ പ്രേമികൾക്കായി ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ സമ്പന്നമായ പാചക പാരമ്പര്യത്തെ അന്താരാഷ്ട്ര തലത്തിൽ എത്തിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് അൽഖുവൈറിലെ ശാഖയെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. അതുല്യമായ ഭക്ഷണാനുഭവം തേടുന്നവർക്ക് ഇതൊരു ലക്ഷ്യസ്ഥാനമായിരിക്കും.
വിശാലമായ പാർക്കിങ് സൗകര്യവും ഉപഭോക്താക്കൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും മാനേജ്മെന്റ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.