ലീ​പ്​ 2023 എ​ക്​​സ്​​പോ​യി​ൽ സൗ​ദി-​ഇ​ന്ത്യ ബി​സി​ന​സ് കൗ​ണ്‍സി​ലും ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് സൗ​ദി ചേം​ബേ​ഴ്സും സം​ഘ​ടി​പ്പി​ച്ച സം​രം​ഭ​ക​ത്വ പ​രി​പാ​ടി​യി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ ഡോ. ​സു​ഹൈ​ല്‍ അ​ജാ​സ് ഖാ​ന്‍, ഫെ​ഡ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഹു​സൈ​ന്‍ അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ എ​ന്നി​വ​ര്‍

‘ലീ​പ്​ 2023’ എ​ക്​​സ്​​പോ; ബി​സി​ന​സ്​ സാ​ധ്യ​ത​ക​ൾ തു​റ​ന്നി​ട്ട്​​​ ഇ​ന്ത്യ​ൻ പ​വി​ലി​യ​ൻ

റി​യാ​ദ്: അ​ന്താ​രാ​ഷ്​​ട്ര ഐ.​ടി, ഇ​ത​ര ടെ​ക്​​നോ​ള​ജി മേ​ഖ​ല​യി​ൽ ച​ല​ന​മു​ണ്ടാ​ക്കി റി​യാ​ദി​ൽ ന​ട​ക്കു​ന്ന ‘ലീ​പ്‌ 2023’ എ​ക്സ്പോ​യി​ൽ സ​ജീ​വ​മാ​യി​ ഇ​ന്ത്യ​ൻ പ​വി​ലി​യ​നും. റി​യാ​ദ്​ ​ഫ്ര​ന്റ്​ അ​ന്താ​രാ​ഷ്ട്ര എ​ക്സി​ബി​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ ഒ​രു​ങ്ങി​യ മേ​ള​ന​ഗ​രി​യി​ലെ അ​ഞ്ചാം ന​മ്പ​ർ ഹാ​ളി​ലാ​ണ് ഇ​ന്ത്യ​ക്കും സൗ​ദി​ക്കു​മി​ട​യി​ൽ ടെ​ക്​​നോ​ള​ജി രം​ഗ​ത്ത്​ അ​ന​ന്ത​മാ​യ ബി​സി​ന​സ്​ സാ​ധ്യ​ത​ക​ൾ ആ​രാ​യു​ന്ന​ ഇ​ന്ത്യ​ൻ പ​വി​ലി​യ​ൻ.

എ​ക്​​​സ്​​പോ ആ​രം​ഭി​ച്ച ഈ ​മാ​സം ആ​റി​ന്​ പ​വി​ലി​യ​ന്റെ ഉ​ദ്​​ഘാ​ട​നം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹൈ​ൽ അ​ജാ​സ്​ ഖാ​ൻ നി​ർ​വ​ഹി​ച്ചു. വി​വി​ധ ഇ​ന്ത്യ​ൻ ഐ.​ടി ക​മ്പ​നി​ക​ളി​ൽ​നി​ന്നു​ള്ള 45 അം​ഗ പ്ര​തി​നി​ധി സം​ഘ​മാ​ണ്​ പ​വി​ലി​യ​നി​ലെ ചാ​ല​ക​ശ​ക്തി​ക​ൾ. ഉ​ദ്​​ഘാ​ട​ന​ശേ​ഷം സം​ഘ​ത്തെ അം​ബാ​സ​ഡ​ർ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ സം​സാ​രി​ച്ചു. എ​ച്ച്.​സി.​എ​ൽ, ടാ​ലി, ഇ​ൻ​ക്രെ​ഫ്​ തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ പ്ര​ത്യേ​ക​മാ​യാ​ണ്​ പ​വി​ലി​യ​നു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്​.

സൗ​ദി-​ഇ​ന്ത്യ ബി​സി​ന​സ് കൗ​ണ്‍സി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പ്ര​തി​നി​ധി സം​ഘം സൗ​ദി​യി​ലെ വി​വി​ധ ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ൻ ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ൻ​ഡ്​ സോ​ഫ്​​റ്റ്​​വെ​യ​ര്‍ എ​ക്‌​സ്‌​പോ​ർ​ട്ട്​ പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ല്‍ (ഇ.​എ​സ്.​സി), കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ഇ​ന്‍ഡ​സ്ട്രി, നാ​സ്‌​കോ എ​ന്നി​വ​യു​ടെ​യും സം​യു​ക്ത പ​ങ്കാ​ളി​ത്തം പ​വി​ലി​യ​നി​ലു​ണ്ട്.

സം​ഘ​ത്തി​ല്‍ വ​ൻ​കി​ട ക​മ്പ​നി​ക​ൾ​ക്കു​ പു​റ​മെ സ്​​റ്റാ​ർ​ട്ട​പ്, ചെ​റു​കി​ട ഇ​ട​ത്ത​രം ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​മു​ണ്ട്. എ​ല്ലാം ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്, ബ്ലോ​ക്ക്​ ചെ​യി​ൻ, സോ​ഫ്​​റ്റ് വെ​യ​ർ ഡെ​വ​ല​പ്പി​ങ്, ക്ലൗ​ഡ്​ സ​ർ​വി​സ​സ്, ഡി​ജി​റ്റ​ൽ സൊ​ല്യൂ​ഷ​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളാ​ണ്.

മേ​ള​ന​ഗ​രി​യി​ൽ സൗ​ദി-​ഇ​ന്ത്യ ബി​സി​ന​സ് കൗ​ണ്‍സി​ലും ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് സൗ​ദി ചേം​ബേ​ഴ്‌​സും സം​ഘ​ടി​പ്പി​ച്ച സം​രം​ഭ​ക​ത്വ പ​രി​പാ​ടി​യി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ ഡോ. ​സു​ഹൈ​ല്‍ അ​ജാ​സ് ഖാ​ന്‍, ഫെ​ഡ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഹു​സൈ​ന്‍ അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ എ​ന്നി​വ​ര്‍ ച​ർ​ച്ച​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ല്‍കി. നാ​സ്‌​കോം വൈ​സ് പ്ര​സി​ഡ​ന്റ്​ ശി​വേ​ന്ദ്ര സി​ങ്, ഇ.​എ​സ്.​സി ഇ​ന്ത്യ ചെ​യ​ര്‍മാ​ന്‍ സ​ന്ദീ​പ് ന​രു​ല, കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ഇ​ന്‍ഡ​സ്ട്രി ഡ​യ​റ​ക്ട​ര്‍ ചാ​ക്കോ ചെ​റി​യാ​ന്‍, ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ്​ ഓ​ഫ്​ മി​ഷ​ൻ എ​ൻ. രാം ​പ്ര​സാ​ദ്, ഇ​ന്ത്യ​ന്‍ എം​ബ​സി ക​മേ​ഴ്‌​സ്യ​ല്‍ വി​ഭാ​ഗം മേ​ധാ​വി റി​തു യാ​ദ​വ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ടെ​ക്‌​നോ​ള​ജി സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ​യും ഇ​ന്നൊ​വേ​ഷ​ൻ ഇ​ക്കോ സി​സ്​​റ്റ​ത്തി​​ന്റെ​യും കാ​ര്യ​ത്തി​ൽ അ​തി​വേ​ഗം വ​ള​രു​ന്ന ആ​ഗോ​ള​ത​ല​ത്തി​ൽ മൂ​ന്നാ​മ​ത്തെ രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ​യെ​ന്ന്​ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ നൂ​റി​ല​ധി​കം സ്​​റ്റാ​ർ​ട്ട​പ്പു​ക​ൾ മി​ക​വു​റ്റ ക​മ്പ​നി പ​ദ​വി​യി​ലെ​ത്തി. ഹെ​ൽ​ത്ത്​ ടെ​ക്, എ​ജു ടെ​ക്, അ​ഗ്രി ടെ​ക്, ഫി​നാ​ൻ​സ്​ ടെ​ക്, സ​ർ​ക്കു​ല​ർ എ​ക്ക​ണോ​മി, സു​ര​ക്ഷി​ത ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്ര എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

അ​തു​പോ​ലെ, സ​മാ​ന​മാ​യ സ്ഥി​തി​യി​ലാ​ണ്​ സൗ​ദി അ​റേ​ബ്യ​യും. ഇ​ന്ത്യ​ക്കും സൗ​ദി അ​റേ​ബ്യ​ക്കും ഇ​ട​യി​ൽ ഐ.​ടി ബി​സി​ന​സി​ന് വ​ലി​യ സാ​ധ്യ​ത​ക​ളാ​ണു​ള്ള​തെ​ന്നും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഈ ​മാ​സം നാ​ലി​ന്​ ആ​രം​ഭി​ച്ച ലീ​പ്​ എ​ക്​​സ്​​പോ വ്യാ​ഴാ​ഴ്​​ച വൈ​കീ​​ട്ടോ​ടെ അ​വ​സാ​നി​ക്കും. രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട്​ ഏ​ഴു​വ​രെ​യാ​ണ്​ മേ​ള​യി​ൽ സ​ന്ദ​ർ​ശ​ന സ​മ​യം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Tags:    
News Summary - 'LEAP 2023' Expo; Business opportunities have opened up Indian Pavilion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.