തൃശൂർ: ലെയ്സ് പാക്കറ്റിൽ പ്രസിദ്ധപ്പെടുത്തിയതിനെക്കാൾ കുറവ് തൂക്കം കണ്ടെത്തിയതിനെത്തുടർന്ന് കമ്പനിക്ക് 85,000 രൂപ പിഴ. പെപ്സികോ ഇന്ത്യ ഹോൾഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് തൃശൂർ ലീഗൽ മെട്രോളജി ഫ്ലയിങ് സ്ക്വാഡ് ഡെപ്യൂട്ടി കൺട്രോളറാണ് പിഴയിട്ടത്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്‍റർ ഫോർ പ്രൊട്ടക്ഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ് പ്രസിഡന്‍റ് പി.ഡി. ജയശങ്കറിന്‍റെ പരാതിയിലാണ് നടപടി.
പരാതിയിൽ ചൂണ്ടിക്കാട്ടിയ കാഞ്ഞാണിയിലെ തൃശൂർ താലൂക്ക് ചെത്തുതൊഴിലാളി മൾട്ടി പർപ്പസ് സഹകരണസംഘത്തിന്‍റെ ഉടമസ്ഥതയിലെ സൂപ്പർമാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് തൂക്കം കുറവുള്ള ലെയ്സ് പിടികൂടിയത്. 115 ഗ്രാമിന്‍റെ മൂന്ന് പാക്കറ്റിൽ 50.930 ഗ്രാം, 72.730 ഗ്രാം, 86. 380 ഗ്രാം തൂക്കമാണ് ഉണ്ടായിരുന്നതെന്നായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.