മനാമ: മൾട്ടിനാഷനൽ റീട്ടെയിൽ ശൃംഖലകളുടെ ലോകത്ത് പ്രശസ്തമായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ശാഖ മുഹറഖിന്റെ ഹൃദയഭാഗത്ത് പ്രവർത്തനമാരംഭിച്ചു. മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നായിയുടെ ആശീർവാദത്തോടെ ഡെപ്യൂട്ടി ഗവർണർ മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ ജീറാൻ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ഡോ. ഹിഷാം അൽ അഷീരി എംപി, മുഹറഖ് മുനിസിപ്പൽ കൗൺസിൽ മേധാവി എ. അസീസ് അൽ നാർ, നെസ്റ്റോ അധികൃതർ എന്നിവർ പങ്കെടുത്തു.
അതിവേഗം വളരുന്ന നെസ്റ്റോയുടെ രാജ്യത്തിലെ പതിനേഴാമത്തെയും മിഡിൽ ഈസ്റ്റിലെ 121ാമത്തെയും ശാഖയാണിത്. വിപുലമായ കാർ പാർക്കിങ് സൗകര്യം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടനത്തെ തുടർന്ന് പ്രത്യേക ഓഫറുകളും ഡീലുകളും ആകർഷകയ വിലയിൽ വൈവിധ്യമാർന്ന ഉൽപന്നങ്ങളും നെസ്റ്റോയിൽ ഉപഭോക്താക്കൾക്ക് ലഭ്യമായിരിക്കും.
മുഹറഖിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് നെസ്റ്റോ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ അർഷാദ് ഹാഷിം കെ.പി പറഞ്ഞു. രാജ്യത്തിന്റെ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടിലുള്ള വിശ്വാസവും തങ്ങളുടെ പങ്കാളികളായ ബഹ്റൈനികളുടെ പിന്തുണയും ഇവിടത്തെ ബിസിനസ് സൗഹൃദ അന്തരീക്ഷവും നെസ്റ്റോ ഗ്രൂപ്പിന് പുതിയ കരുത്തും ആത്മവിശ്വാസവും പകരുന്നതായി അദ്ദേഹം പറഞ്ഞു.
നഗരവികസന പുരോഗതിക്കനുസൃതമായി നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ആറു പുതിയ ശാഖകൾ കൂടി ഈ വർഷം പ്രവർത്തനമാരംഭിക്കുമെന്ന് ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ അർഷാദ് ഹാഷിം പറഞ്ഞു.
മുഹറഖിലെ നെസ്റ്റോ ശാഖയിൽ എല്ലാവിധ ഷോപ്പിങ് സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. പുതിയ ഉൽപന്നങ്ങൾ, മാംസം, പാലുൽപന്നങ്ങൾ, കലവറ ഇനങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ നെസ്റ്റോ വാഗ്ദാനം ചെയ്യുന്നു. നെസ്റ്റോയുടെ വിപുലീകരണ നടപടികളിലും വികസന സംരംഭങ്ങളിലും അകമഴിഞ്ഞ പ്രോത്സാഹനം നൽകിയതിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ജനങ്ങൾക്കും നന്ദി പറയുന്നതായി അർഷാദ് ഹാഷിം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.