Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനെ​സ്റ്റോ...

നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശാ​ഖ മു​ഹ​റ​ഖി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

text_fields
bookmark_border
നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശാ​ഖ മു​ഹ​റ​ഖി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
cancel
camera_alt

മു​ഹ​റ​ഖ് നെ​സ്‌​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​നി​ന്ന്


മ​നാ​മ: മ​ൾ​ട്ടി​നാ​ഷ​ന​ൽ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​ക​ളു​ടെ ലോ​ക​ത്ത് പ്ര​ശ​സ്ത​മാ​യ നെ​സ്റ്റോ ഗ്രൂ​പ്പി​ന്റെ പു​തി​യ ശാ​ഖ മു​ഹ​റ​ഖി​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മു​ഹ​റ​ഖ് ഗ​വ​ർ​ണ​ർ സ​ൽ​മാ​ൻ ബി​ൻ ഈ​സ ബി​ൻ ഹി​ന്ദി അ​ൽ മ​ന്നാ​യി​യു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല ഖ​ലീ​ഫ അ​ൽ ജീ​റാ​ൻ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ഹി​ഷാം അ​ൽ അ​ഷീ​രി എം​പി, മു​ഹ​റ​ഖ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ മേ​ധാ​വി എ. ​അ​സീ​സ് അ​ൽ നാ​ർ, നെ​സ്റ്റോ അ​ധി​കൃ​ത​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​തി​വേ​ഗം വ​ള​രു​ന്ന നെ​സ്റ്റോ​യു​ടെ രാ​ജ്യ​ത്തി​ലെ പ​തി​നേ​ഴാ​മ​ത്തെ​യും മി​ഡി​ൽ ഈ​സ്റ്റി​ലെ 121ാമ​ത്തെ​യും ശാ​ഖ​യാ​ണി​ത്. വി​പു​ല​മാ​യ കാ​ർ പാ​ർ​ക്കി​ങ് സൗ​ക​ര്യം ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന​ത്തെ തു​ട​ർ​ന്ന് പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഡീ​ലു​ക​ളും ആ​ക​ർ​ഷ​ക​​യ വി​ല​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളും നെ​സ്റ്റോ​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​യി​രി​ക്കും.



മു​ഹ​റ​ഖി​ൽ നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് നെ​സ്റ്റോ ഗ്രൂ​പ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ർ​ഷാ​ദ് ഹാ​ഷിം കെ.​പി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടി​ലു​ള്ള വി​ശ്വാ​സ​വും ത​ങ്ങ​ളു​ടെ പ​ങ്കാ​ളി​ക​ളാ​യ ബ​ഹ്‌​റൈ​നി​ക​ളു​ടെ പി​ന്തു​ണ​യും ഇ​വി​ട​ത്തെ ബി​സി​ന​സ് സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​വും നെ​സ്റ്റോ ഗ്രൂ​പ്പി​ന് പു​തി​യ ക​രു​ത്തും ആ​ത്മ​വി​ശ്വാ​സ​വും പ​ക​രു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ഗ​ര​വി​ക​സ​ന പു​രോ​ഗ​തി​ക്ക​നു​സൃ​ത​മാ​യി നെ​സ്‌​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ആ​റു പു​തി​യ ശാ​ഖ​ക​ൾ കൂ​ടി ഈ ​വ​ർ​ഷം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് ഗ്രൂ​പ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ർ​ഷാ​ദ് ഹാ​ഷിം പ​റ​ഞ്ഞു.

മു​ഹ​റ​ഖി​ലെ നെ​സ്റ്റോ ശാ​ഖ​യി​ൽ എ​ല്ലാ​വി​ധ ഷോ​പ്പി​ങ് സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു. പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, മാം​സം, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ, ക​ല​വ​റ ഇ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ നെ​സ്റ്റോ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. നെ​സ്‌​റ്റോ​യു​ടെ വി​പു​ലീ​ക​ര​ണ ന​ട​പ​ടി​ക​ളി​ലും വി​ക​സ​ന സം​രം​ഭ​ങ്ങ​ളി​ലും അ​ക​മ​ഴി​ഞ്ഞ പ്രോ​ത്സാ​ഹ​നം ന​ൽ​കി​യ​തി​ന് ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്കും ബ​ഹ്‌​റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​ക്കും ജ​ന​ങ്ങ​ൾ​ക്കും ന​ന്ദി പ​റ​യു​ന്ന​താ​യി അ​ർ​ഷാ​ദ് ഹാ​ഷിം അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hypermarketnesto hyper
News Summary - Nesto Hypermarket branch opened in Muharraq
Next Story