മസ്കത്ത്: ഒമാനിലെ പ്രമുഖ ജ്വല്ലറി സ്ഥാപനമായ സീപേൾസിന്റെ പുതിയ ഷോറൂം സുർ സൂഖിൽ പ്രവർത്തനം തുടങ്ങി. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് അംഗവും ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിന്റെ മാനേജിങ് ഡയറക്ടറുമായ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. അത്യാകർഷണ ഡിസൈനിലും നിർമാണത്തിലുമുള്ള ആഭരണങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് പുതിയ ഷോറും മികച്ച അവസരമായിരിക്കുമെന്ന് സീപേൾസ് അധികൃതർ പറഞ്ഞു.
ഉദ്ഘാടനത്തിന്റെ ഭാഗമായി ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വജ്രാഭരണങ്ങൾക്ക് 70 ശതമാനത്തിന്റെ കിഴിവും തിരഞ്ഞെടുത്ത സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയും ഒഴിവാക്കിയതായി മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
ഉപഭോക്താക്കൾക്ക് മികച്ച ആഭരണങ്ങൾ മാത്രമല്ല, അവിസ്മരണീയമായ ഷോപ്പിങ് അനുഭവങ്ങളും നൽകുന്നതിനുള്ള പ്രതിബദ്ധതയുടെ തെളിവാണ് സൂറിലെ ഞങ്ങളുടെ പുതിയ ഷോറൂമെന്ന് സീപേൾസിൽ ജനറൽ മാനേജർ റിയാസ് അബ്ദുൽ ലത്തീഫ് പറഞ്ഞു. 1989ൽ സ്ഥാപിതമായ സീപേൾസ് ഇന്ന് സുൽത്താനേറ്റിലെ മുൻനിരസ്ഥാപനങ്ങളിലൊന്നാണ്.
മികച്ച ഡിസൈനുകൾക്കും സമാനതകളില്ലാത്ത ഗുണനിലവാരത്തിനും പേരുകേട്ട സ്ഥാപനം സമ്പന്നമായ പൈതൃകവും ആധുനിക കാഴ്ചപ്പാടുകളും ഉൾക്കൊള്ളിച്ച് സ്വർണം, വജ്രം, വിലയേറിയ കല്ല് ആഭരണങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.