വീണ്ടും ഇരുട്ടടി; പെട്രോൾ വില ഇന്നും കൂട്ടി, ഡീസലിന്​ കുറച്ചു

ന്യൂഡൽഹി: പൊതുജനങ്ങൾക്ക്​ മേൽ ഇരുട്ടടിയായി പെട്രോൾ വില തിങ്കളാഴ്ചയും കൂട്ടി. ഡീസൽ വില കുറക്കുകയും ചെയ്​തു.

സംസ്​ഥാനത്ത്​ പെട്രോളിന്​ 28 ​ൈപസ വർധിപ്പിക്കുകയും ഡീസലിന്​ 17 ​ൈപസ കുറക്കുകയുമായിരുന്നു. ഇതോടെ തിരുവനന്തപുരത്ത്​ പെട്രോൾ ലിറ്ററിന്​​ 103.17 രൂപയും ഡീസലിന്​ 96.30 രൂപയുമായി.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന്​ 101.37രൂപയും ഡീസലിന്​ 94.62 രൂപയുമായി. കോഴിക്കോട്​ പെട്രോളിന്​ 101.60 ഡീസലിന്​ 94.86 തിങ്കളാഴ്​ച വില.

ഡൽഹി, പശ്ചിമബംഗാൾ, രാജസ്​ഥാൻ, മധ്യപ്രദേശ്​, മഹാരാഷ്​ട്ര, ആന്ധ്രപ്രദേശ്​, തെലങ്കാന, കർണാടക, ജമ്മു കശ്​മീർ, ഒഡീഷ, തമിഴ്​നാട്​, കേരളം, ബിഹാർ, പഞ്ചാബ്​, ലഡാക്ക്​, സിക്കിം എന്നീ സംസ്​ഥാനങ്ങളിലാണ്​ പെട്രോൾ വില നൂറുകടന്നത്​.

മുംബൈയിൽ പെട്രോൾ ലിറ്ററിന്​ 106.93 രൂപയായിരുന്നു. ഡീസലിന്​ 97.46 രൂപയും.   

Tags:    
News Summary - Petrol, diesel price hiked today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.