ന്യൂയോർക്ക്: അമേരിക്കയിലെ രണ്ടാമത്തെ വലിയ തൊഴിൽദാതാവായ ആമസോൺ രാജ്യത്ത് തങ്ങളുടെ അഞ്ചു ലക്ഷത്തിലേറെ വരുന്ന ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നു.
മഹാമാരി കാലത്ത് ബിസിനസ് വർധിച്ചതിനാൽ കൂടുതൽ ജീവനക്കാരെ വേണമെന്നുംഅതിനായി കൂടുതൽ പേരെ ആകർഷിക്കാനാണ് വർധന നടപ്പാക്കുന്നത് എന്നുമാണ് ഓൺലൈൻ വ്യാപാര ഭീമൻ അവകാശപ്പെടുന്നത്.
അതേസമയം, ശമ്പളവർധന നടപ്പാക്കണമെന്നും വിശ്രമവേള കൂട്ടണമെന്നും ആവശ്യപ്പെട്ട് ആമസോണിെൻറ അലബാമ വെയർഹൗസിലെ ജീവനക്കാരുടെ യൂനിയൻ രംഗത്തുവന്നിരുന്നു. ഈ സംഭവം ആമസോണിലെ തൊഴിൽസാഹചര്യം സംബന്ധിച്ച് രാജ്യത്ത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
തുടക്കക്കാർക്ക് മണിക്കൂറിന് 15 ഡോളറാണ് നിലവിലെ വേതനം. ഇതിലേക്ക് 50 സെൻറ് മുതൽ മൂന്നു ഡോളർ വരെ വർധിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്.
വാൾമാർട്ട് ആണ് അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ തൊഴിൽദാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.