മനാമ: സ്റ്റഡി എബ്രോഡ് ആൻഡ് ടൂർസ് ആൻഡ് ട്രാവൽസ് രംഗത്തെ പ്രമുഖ സ്ഥാപനമായ സാന്റമോണിക്ക ബഹ്റൈനിൽ പ്രവർത്തനമാരംഭിക്കുന്നു.
ബോബ്സ്കോഡ് ബഹ്റൈനുമായി സഹകരിച്ചാണ് ബഹ്റൈനിലെ പ്രവർത്തനം. വിദേശപഠനം, ടൂറുകൾ, യാത്രകൾ, ഫോറെക്സ് പ്രവർത്തനങ്ങൾ എന്നിവയിൽ വൈദഗ്ദ്ധ്യമുള്ളതാണ് സ്ഥാപനം.
ജുഫൈറിലെ അൽ റായ മാളിൽ നടന്ന ലോഞ്ചിങ് ചടങ്ങിൽ ആസിയാൻ ബഹ്റൈൻ കൗൺസിൽ ചെയർമാൻ ശൈഖ് ദൈജ് ബിൻ ഈസ ആൽഖലീഫ, നയതന്ത്രജ്ഞർ, ആസിയാൻ ബഹ്റൈൻ കൗൺസിൽ അംഗങ്ങൾ, കമ്യൂണിറ്റി നേതാക്കൾ, മാധ്യമ പ്രതിനിധികൾ, സർക്കാർ പ്രമുഖർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. വേദിക് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകനും സി.ഇ.ഒയുമായ ജെയിംസ് മറ്റം അതിഥികളെ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.