കുവൈത്ത് സിറ്റി: യുവസംരംഭകൻ ഫവാസ് മെഹമൂദിന് യു.എ.ഇ ഗോൾഡൻ വിസ അനുവദിച്ചു. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയായ ഫവാസ് യു.എ.ഇയിലും കുവൈത്തിലുമായി ബിസിനസ് നടത്തിവരുന്നു.
2015ലാണ് ഫവാസ് ഈ രംഗത്തേക്ക് കടന്നുവന്നത്. ജി.സി.സിയിൽ ഗോവട്ടെ ബ്രാൻഡിന്റെ ഒപ്റ്റിക്കൽ ഫ്രെയിമുകളുടെയും സൺഗ്ലാസുകളുടെയും ഡിസ്ട്രിബ്യൂഷൻ നടത്തി. നിലവിൽ ഇ-കോമേഴ്സ്, റീട്ടെയിൽ, മൊത്തവ്യാപാരം എന്നിവയിൽ ബിസിനസ് വിപുലീകരിക്കുന്നു.
കുവൈത്തിലെ പ്ലസ് ടു പഠനശേഷം ലണ്ടനിൽനിന്ന് സി.എയും സി.എഫ്.എയും പൂർത്തിയാക്കിയശേഷമാണ് ഫവാസ് ബിസിനസ് രംഗത്ത് സ്വന്തം സംരംഭങ്ങൾക്ക് തുടക്കമിട്ടത്. കുവൈത്തിലും നാട്ടിലുമായി നിരവധി ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്ന പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനായ മഹമൂദ് അബ്ദുല്ലയുടെ (അപ്സര മഹമൂദ്) മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.