മുംബൈ: ഡിജിറ്റൽ പണമിടപാട് വ്യാപിപ്പിക്കാനും വേഗത്തിലാക്കാനും യു.പി.ഐ ലൈറ്റ് വഴി നടത്താവുന്ന പണമിടപാടിന്റെ പരിധിയുയർത്തി റിസർവ് ബാങ്ക് (ആർ.ബി.ഐ). ഒരു ദിവസം നടത്താവുന്ന ഇടപാട് 200 രൂപയിൽനിന്ന് 500 രൂപയായാണ് ഉയർത്തിയത്. പിൻ നമ്പർ ഉപയോഗിക്കാതെ ചെറിയ തുകകളുപയോഗിച്ച് ഇടപാടുകൾ നടത്തുന്ന സംവിധാനമാണ് യു.പി.ഐ ലൈറ്റ്.
ഗൂഗ്ൾപേ, പേടി.എം തുടങ്ങിയ ആപ്പുകളുടെ വാലറ്റിലേക്ക് പണം നിക്ഷേപിക്കുകയും പിൻ നമ്പറില്ലാതെ ഇടപാട് നടത്താൻ കഴിയുന്നതുമാണ് യു.പി.ഐ ലൈറ്റിന്റെ പ്രത്യേകത. 2000 രൂപ വരെ വാലറ്റിൽ നിക്ഷേപിക്കാം. യു.പി.ഐ ഇടപാടുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ തേടാനും ആർ.ബി.ഐ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.