12 കമ്പനികളുടെ കിട്ടാക്കടം 2.53 ലക്ഷം കോടി 

കൊ​ച്ചി: രാ​ജ്യ​ത്തെ 12 ക​മ്പ​നി​ക​ളി​ൽ നി​ന്നാ​യി ബാ​ങ്കു​ക​ൾ​ക്ക്​ കി​ട്ടാ​നു​ള്ള​ത്​ 2,53,733 കോ​ടി രൂ​പ. ബാ​ങ്കു​ക​ളി​ലെ മൊ​ത്തം കി​ട്ടാ​ക്ക​ട​ത്തി​െൻറ 25 ശ​ത​മാ​നം വ​രു​മി​ത്. ഇ​ൻ​സോ​ൾ​വ​ൻ​സി ബാ​ങ്ക്റ​പ്​​സി കോ​ഡ് 2016 (​െഎ.​ബി.​സി) പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി റി​സ​ർ​വ്​ ബാ​ങ്കാ​ണ്​​ ക​മ്പ​നി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. കി​ട്ടാ​ക്ക​ടം വ​രു​ത്തി​വെ​ച്ച മ​റ്റ് 488 ക​മ്പ​നി​ക​ൾ​ക്ക് വാ​യ്​​പ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ കാ​ണി​ച്ച്​ നോ​ട്ടീ​സും ന​ൽ​കി​യി​ട്ടു​ണ്ട്.

12 ക​മ്പ​നി​ക​ളി​ൽ​പെ​ട്ട മോ​ണെ​റ്റ് ഇ​സാ​റ്റ് എ​ന​ർ​ജി എ​ന്ന ക​മ്പ​നി​ക്കാ​യി  തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യും ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്. 75 ശ​ത​മാ​നം ന​ഷ്​​ടം സ​ഹി​ച്ചു​ള്ള ഒ​ത്തു​തീ​ർ​പ്പാ​ണ്​ ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ട്യം സ​മ്മ​തി​ച്ചി​ട്ടു​ള്ള​ത്. ഇ​ത​നു​സ​രി​ച്ച്​ ക​മ്പ​നി വ​രു​ത്തി​വെ​ച്ച ന​ഷ്​​ട​ത്തു​ക​യാ​യ 12,115 കോ​ടി​ക്ക്​ പ​ക​രം ബാ​ങ്കു​ക​ൾ​ക്ക് ല​ഭി​ക്കു​ക 2700 കോ​ടി മാ​ത്ര​മാ​കും.

ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടം 9.5 ല​ക്ഷം കോ​ടി എ​ന്ന റെ​ക്കോ​ഡ് തു​ക​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. യ​ഥാ​ർ​ഥ തു​ക ഇ​തി​​െൻറ ഇ​ര​ട്ടി​യോ​ള​മെ​ങ്കി​ലും വ​രു​മെ​ന്നാ​ണ് അ​നു​മാ​നം. െഎ.​ബി.​സി പ്ര​കാ​ര​മു​ള്ള ആ​ദ്യ തീ​ർ​പ്പാ​ക്ക​ൽ ത​ന്നെ 75 ശ​ത​മാ​നം വാ​യ്പ തു​ക​യും ബാ​ങ്കു​ക​ൾ​ക്ക് ന​ഷ്​​ടം വ​രു​ന്ന​ത​ര​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്​ ഭാ​വി​യി​ലെ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​ക​ൾ എ​ങ്ങ​നെ ആ​കും എ​ന്ന​തി​െൻറ സൂ​ച​ന​യാ​ണെ​ന്ന്​ ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കി​ട്ടാ​ക്ക​ട​ങ്ങ​ൾ​ക്കാ​യി ബാ​ങ്കു​ക​ൾ കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്ത​ണ​മെ​ന്ന ഇ​ന്ദ്ര​ധ​നു​സ്​ രേ​ഖ​യി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് 2016 മാ​ർ​ച്ചി​ലും 2017 മാ​ർ​ച്ചി​ലും അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ർ​ഷം പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ ന​ഷ്​​ടം യ​ഥാ​ക്ര​മം 17,992 കോ​ടി​യും 11,388 കോ​ടി​യു​മാ​ണ്.  

ക​മ്പ​നി​ക​ളും കി​ട്ടാ​ക്ക​ട​വും 
(തു​ക കോ​ടി​യി​ൽ)

1. ഭൂ​ഷ​ൺ സ്​​റ്റീ​ൽ ലി​മി​റ്റ​ഡ് -44,478
2. ലാ​ങ്കോ ഇ​ൻ​ഫ്രാ​ടെ​ക് -44,368
3. എ​സ്സാ​ർ സ്​​റ്റീ​ൽ ലി​മി​റ്റ​ഡ് -37,284
4. ഭൂ​ഷ​ൺ പ​വ​ർ സ്​​റ്റീ​ൽ ലി​മി​റ്റ​ഡ് -37,248
5. അ​ലോ​ക്ക് ഇ​ൻ​ഡ​സ്​​ട്രീ​സ്​ -22,075
6. ആം​ടെ​ക് ഓ​ട്ടോ ലി​മി​റ്റ​ഡ് -14,074
7. മോ​ണെ​റ്റ് ഇ​സാ​റ്റ് എ​ന​ർ​ജി -12,115
8. എ​ല​ക്േ​ട്രാ സ്​​റ്റീ​ൽ​സ്​ ലി​മി​റ്റ​ഡ് -10,273
9. എ​റാ ഇ​ൻ​ഫ്രാ​ടെ​ക് ലി​മി​റ്റ​ഡ് -10,065
10. ജെ.​പി ഇ​ൻ​ഫ്രാ​ടെ​ക് ലി​മി​റ്റ​ഡ് -9635
11. എ.​ബി.​ജി ഷി​പ്​​യാ​ർ​ഡ് ലി​മി​റ്റ​ഡ് -6953
12. ജ്യോ​തി സ്​െ​ട്ര​ക്ചേ​ഴ്സ്​ ലി​മി​റ്റ​ഡ് -5165
ആ​കെ: 2,53,733

Tags:    
News Summary - 12 Companies in Debt - Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.