സാമ്പത്തിക വളര്‍ച്ച കുറയുമെന്ന്  എച്ച്.എസ്.ബി.സി മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ദുര്‍ബലമായ ആഗോള സാഹചര്യങ്ങളുടെ ഫലമായി, നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 7.4 ശതമാനമെന്ന നിലയില്‍ മെല്ളെയായിരിക്കുമെന്ന് എച്ച്.എസ്.ബി.സി. ദുര്‍ബലമായ ആഗോള ആവശ്യം, നഷ്ടസാധ്യത ഒഴിവാക്കാനുള്ള ബാങ്കിങ് മേഖലയുടെ നീക്കം, കുറഞ്ഞ ആഭ്യന്തര സ്വകാര്യ നിക്ഷേപം, ക്രമേണ ഉയരുന്ന എണ്ണവില തുടങ്ങിയവയാണ് കാരണമായി പറയുന്നത്. 
എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്താല്‍, മൊത്ത ആഭ്യന്തരോല്‍പാദന വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 7.6 ശതമാനത്തില്‍നിന്ന് 2016-17ല്‍ 7.4 ശതമാനമായും 2017-18ല്‍ 7.2 ശതമാനമായും കുറയുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍, ആഗോളതലത്തില്‍ പരിഗണിച്ചാല്‍, ഇത് മികച്ച വളര്‍ച്ചയായിരിക്കുമെന്നും കണക്കുകള്‍ പറയുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.