ന്യൂഡൽഹി: എംപ്ലോയിസ് പ്രോവിഡൻറ് ഫണ്ട് ഒാർഗനൈസേഷൻ അംഗങ്ങൾക്ക് തങ്ങളുടെ അക്കൗണ്ടുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കി. ഇതുപ്രകാരം 12 അക്കങ്ങളുള്ള ആധാർ നമ്പർ അംഗങ്ങളുടെ യൂനിവേഴ്സൽ അക്കൗണ്ട് നമ്പറുമായി (യു.എ.എൻ) ബന്ധിപ്പിക്കാം.
‘നോ യുവർ കസ്റ്റമർ’ പദ്ധതിയുടെ ഭാഗമായി അംഗങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉൾപ്പെടുത്തുന്നതിനാണ് ആധാറുമായി ബന്ധിപ്പിക്കുന്നത്.
ഒാൺലൈൻ വഴി ആധാറുമായി തങ്ങളുടെ അക്കൗണ്ടുകൾ ബന്ധിപ്പിക്കുന്ന അംഗങ്ങൾക്ക് ഇനിമുതൽ ഒൗദ്യോഗിക സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. www.epfindia.gov.in ൽ Online Services എന്ന ഭാഗത്ത് e-KYC Portal െസലക്ട് ചെയ്ത് LINK UAN AADHAAR എന്ന ഒാപ്ഷനിൽ അക്കൗണ്ട് നമ്പറും മൊബൈൽ നമ്പറും നൽകിയശേഷം ലഭിക്കുന്ന വൺടൈം പാസ്വേഡ് (ഒ.ടി.പി) ഉപയോഗിച്ച് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.