തൃശൂർ: ആധാർ എൻറോൾമെൻറിലും പുതുക്കലിലും വീഴ്ച വരുത്തുന്ന ബാങ്കുകൾ ഇനി പിഴയൊടുക്കേണ്ടി വരും. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിെൻറ കീഴിലുള്ള യു.െഎ.ഡി.എ.െഎ (യുനീക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ) പൊതു, സ്വകാര്യ േമഖല ബാങ്കുകൾക്കും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും അയച്ച സർക്കുലറിലാണ് ഇൗ തീരുമാനം അറിയിച്ചത്. ബാങ്കുകളിലൂടെയുള്ള ആധാർ എൻറോൾമെൻറ് സജീവമാക്കുന്നതിെൻറ ഭാഗമായാണ് നടപടി. കേന്ദ്ര സർക്കാറിെൻറ നയപരിപാടി നടപ്പാക്കുന്നതിെൻറ ഭാഗമായി റിസർവ് ബാങ്കിനെ മറികടന്ന് ബാങ്കുകൾക്കുമേൽ പിഴ ശിക്ഷ അടിച്ചേൽപ്പിക്കുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
രാജ്യത്തെ എല്ലാ ബാങ്കുകളും ഒാരോ ജില്ലയിലും തെരഞ്ഞെടുത്ത ശാഖകളിൽ ആധാർ എൻറോൾമെൻറും പുതുക്കലും നടത്തണമെന്ന് ഉത്തരവുണ്ടായിരുന്നു. ഇതിന് ഒാരോ എൻേറാൾമെൻറിനും 50 രൂപയും പുതുക്കലിന് 25 രൂപയും ബാങ്കിന് നൽകും. ജീവനക്കാരും സ്ഥലവും സൗകര്യങ്ങളും ഒരുക്കേണ്ടത് ബാങ്കാണ്. ഒരു ദിവസം ഒരു ശാഖ 16 എൻറോൾമെൻറ്/പുതുക്കൽ നടത്തണമെന്നായിരുന്നു ആദ്യ ഉത്തരവ്. ഇതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് ബാങ്കുകൾ ഉന്നയിച്ച സാഹചര്യത്തിൽ പുതിയ സർക്കുലർ പ്രകാരം ചില ഇളവുകൾ വരുത്തിയിട്ടുണ്ട്.
ഇതനുസരിച്ച്, ജൂലൈ ഒന്നു മുതൽ ഒരു ദിവസം എട്ട് എൻറോൾമെൻറ്/പുതുക്കൽ നടത്തണം. ഒക്ടോബർ ഒന്നു മുതൽ അത് 12 ആയും അടുത്തവർഷം ജനുവരി ഒന്നു മുതൽ 16 ആയും വർധിപ്പിക്കണം. ജൂലൈയിൽ എട്ട് നിശ്ചിത എണ്ണം പൂർത്തിയാക്കാത്ത ശാഖക്ക് പിഴ ചുമത്തും. ജൂൺ 30നകം ആധാർ സെൻറർ സജ്ജീകരണം പൂർത്തിയാക്കണം.
ഇടപാടുകാരന് അക്കൗണ്ട് തുടങ്ങാൻ ഇ-കെ.വൈ.സി (നോ യുവർ കസ്റ്റമർ) സൗകര്യം ഉപയോഗിക്കുന്നതിനും ഇനി ബാങ്കുകൾ യു.െഎ.ഡി.എ.െഎക്ക് പണം നൽകണം. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി അക്കൗണ്ട് തുടങ്ങുന്നയാളെ സംബന്ധിച്ച കടലാസ് രേഖകൾക്കു പകരം (കെ.വൈ.സി) ഇ-കെ.വൈ.സിയാണ് ഉപയോഗിക്കുന്നത്. ഇത് ഉപഭോക്താവ് ആധാർ എൻറോൾ ചെയ്യുേമ്പാൾ രേഖപ്പെടുത്തുന്നതാണ്. നിലവിൽ ഇത് ഉപയോഗപ്പെടുത്താൻ ബാങ്ക് പണം നൽകേണ്ടതില്ല. എന്നാൽ, ഇനി ‘ട്രാൻസാക്ഷൻ ചാർജ്’നൽകണമെന്നാണ് സർക്കുലറിൽ ആവശ്യപ്പെടുന്നത്. ഇത് എത്രയെന്ന് വിജ്ഞാപനമിറക്കും. ആധാർ രജിസ്ട്രേഷൻ മാനദണ്ഡം പാലിക്കുന്ന ശാഖകൾക്ക് ഇൗ തുകയിൽ ഇളവ് നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.