വീസ നിയന്ത്രണത്തിനെതിരെ ആമസോൺ, ഗൂഗ്​ൾ ഉൾപ്പെടെ ആഗോള കമ്പനികൾ

വാഷിങ്​ടൺ: ട്രംപ്​ ഭരണകൂടത്തി​െൻറ പുതിയ വിസ നിയന്ത്രണ നടപടികൾക്കെതിരെ ആഗോള കമ്പനികൾ. ആമസോൺ, ഉബർ, ഗൂഗ്​ൾ, ട്വിറ്റർ എന്നിവരാണ്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ നടപടികൾക്കെതിരെ രംഗത്തെത്തിയത്​. 'അവിശ്വസനീയമായ മോശം നയം' എന്ന്​ വിശേഷിപ്പിച്ച നടപടി​ അമേരിക്കൻ സമ്പദ്​വ്യവസ്​ഥയുടെ അടിത്തറ ഇളക്കുമെന്നും ആഗോള ഭീമൻമാർ കൂട്ടിച്ചേർത്തു.

പുതിയ കുടിയേറ്റക്കാര്‍ക്ക് 'ഗ്രീന്‍ കാര്‍ഡുകള്‍' നല്‍കുന്നത് ഡിസംബർ 31 വരെ മരവിപ്പിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചതിന്​ പിന്നാലെയാണ്​ ​പ്രതികരണം. എച്ച് -വൺ ബി, എച്ച് -4 എച്ച് വൺ ബി വീസകളും നിർത്തിവെക്കും. ഇതുവഴി മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവരെ വിവിധ ഉദ്യോഗങ്ങളില്‍ നിയമിക്കുന്നതിന് കടുത്ത നിയന്ത്രണമാണ് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്.

'അമേരിക്കൻ സാമ്പദ്​വ്യവസ്​ഥക്ക്​ കരുത്തുപകരാൻ കുടിയേറ്റം വളരെയധികം സഹായിച്ചു. അമേരിക്കയെ​ സാ​ങ്കേതിക വിദ്യയിൽ ആഗോളതലത്തിൽ ഉയർത്താനും കുടിയേറ്റം ഉപകരിച്ചു. കൂടാതെ ഗൂഗ്​ൾ കമ്പനിയെ ഇന്നത്തെ നിലയിലെത്തിക്കാനും' -ഗൂഗ്​ൾ സി.ഇ.ഒ സുന്ദർ പിച്ചെ ട്വീറ്റ്​ ചെയ്​തു. ഇന്നത്തെ വിളംബരം വളരെയധികം നിരാശപ്പെടുത്തുന്നു. കുടി​േയറ്റ തൊഴിലാളികൾക്കൊപ്പം നിൽക്കുന്നത്​ ഇനിയും തുടരും, എല്ലാവർക്കും അവസരം ലഭിക്കുന്നതിനായി വിപുലീകരണം നടത്തും -പിച്ചെ പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളെ രാജ്യത്തേക്ക്​ കടക്കുന്നത്​ തടയുന്ന തീരുമാനം അമേരിക്കൻ സമ്പദ്​ വ്യവസ്​ഥക്ക്​ തിരിച്ചടിയാകുമെന്നായിരുന്നു ആ​മസോൺ വക്താവി​െൻറ പ്രതികരണം​. അമേരിക്കയെ ആഗോള മത്സരരംഗത്ത്​ പ്രതിസന്ധിയിലാക്കുകയും ചെയ്യും. പ്രഗത്ഭരായവർക്ക്​ നൽകുന്ന വിസയുടെ മൂല്യം വ്യക്തമാണെന്നും ആ​മസോൺ വക്താവ്​ ബിസിനസ്​ ഇൻസൈഡറിനോട്​ പറഞ്ഞു.

നിലവിൽ യു.എസില്‍ ജോലിചെയ്യുന്ന വിദേശികളെ ഇത് ബാധിക്കില്ലെങ്കിലും ഇന്ത്യയിൽ നിന്നുള്ള ഐ.ടി തൊഴിൽ അന്വേഷകർക്ക് കടുത്ത തിരിച്ചടിയാണ് ട്രംപിന്‍റെ തീരുമാനം. എച്ച് -1 ബി വീസ സമ്പ്രദായം പരിഷ്‌കരിക്കാനും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തിനും ട്രംപ് നിര്‍ദേശം നല്‍കിയതിന്‍റെ തുടർച്ചയാണ് തൊഴില്‍ വിസകള്‍ ഈ വര്‍ഷാവസാനം വരെ നിർത്തിവെക്കാനുള്ള ഉത്തരവ്. അമേരിക്കൻ തൊഴിലാളിക​െള ഒഴിവാക്കി പകരം വിദേശികളെ ഉപയോഗിക്കുന്നത്​ തടയാൻ പുതിയ നയത്തിലൂടെ സാധിക്കും. കോവിഡ്​ മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട്​ പരിഹരിക്കുന്നതിനാണ്​ ട്രംപ്​ ഭരണകൂടത്തിൻറെ പുതിയ നീക്കം.

Tags:    
News Summary - Amazon, Google, Twitter, and other Tech Companies are Speaking Out Against Work Visas Policies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.