ന്യൂഡൽഹി: റിലയൻസ് കമ്യൂണിക്കേഷൻെറ കടബാധ്യത കുറക്കാനായി 21,700 കോടിയി രൂപയുടെ സ്വത്ത് വിൽക്കാനൊരുങ്ങി ചെയർമാ ൻ അനിൽ അംബാനി.
റോഡ് മുതൽ റേഡിയോ സ്റ്റേഷൻ വരെയുള്ള റിലയൻസ് കമ്യൂണിക്കേഷൻെറ സ്വത്തുക്കളാണ് വിൽപനക്ക് വെച്ചിരിക്കുന്നത്. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് കീഴിലുള്ള 9,000 കോടിയുടെ റോഡ് പ്രൊജക്ടുകൾ, 1200 കോടിയുടെ റേഡിയോ സ്റ്റേഷൻ, 11,500 കോടിയുടെ ഫിനാൻഷ്യൽ ബിസിനസ് എന്നിവയാണ് വിറ്റഴിക്കുന്നത്.
കഴിഞ്ഞ 15 മാസത്തിനിടെ ആസ്തി വിൽപന നടത്തി 35,000 കോടിയുടെ കടബാധ്യത റിലയൻസ് തീർത്തിരുന്നു. റിലയൻസ് കമ്യൂണിക്കേഷൻെറ കീഴിലുള്ള കമ്പനികളുടെ നിലവിലുള്ള കടബാധ്യത 93,900 കോടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.