വീണ്ടും വായ്​പ തട്ടിപ്പ്​; കോർപ്പറേറ്റുകൾക്ക്​ ബാങ്കുകളുടെ വഴിവിട്ട സഹായം

ന്യൂഡൽഹി: പി.എൻ.ബി ബാങ്കി​​​​െൻറ ജാമ്യം ഉപയോഗിച്ച്​ നീരവ്​ മോദി 11,000 കോടി വായ്​പ തട്ടിപ്പ്​ നടത്തിയെന്ന വാർത്ത വന്നിട്ട്​ അധിക ദിവസമായിട്ടില്ല. ഇപ്പോൾ രാജ്യത്തെ പൊതുമേഖല ബാങ്കുകളിൽ നിന്ന്​  മറ്റൊരു തട്ടിപ്പ്​ വാർത്ത കൂടി പുറത്താവുകയാണ്​. ഇന്ത്യയിലെ പ്രമുഖ വ്യവസായി വിക്രം കോത്താരിക്ക്​ 800 കോടി രൂപയുടെ അനധികൃത വായ്​പ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ അനുവദിച്ചുവെന്നാണ്​ റിപ്പോർട്ട്​. ന്യൂസ്​ 18 ചാനലാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​.

അലഹബാദ്​ ബാങ്ക്​, ബാങ്ക്​ ഒാഫ്​ ഇന്ത്യ, ബാങ്ക്​ ഒാഫ്​ ബറോഡ, ഇന്ത്യൻ ഒാവർസീസ്​ ബാങ്ക്​, യുണിയൻ ബാങ്ക്​ എന്നിവയാണ്​ കോത്താരിക്ക്​ അനധികൃതമായി വായ്​പ അനുവദിച്ചത്​. യുണിയൻ ബാങ്കിൽ നിന്ന്​ 485 കോടിയും അലഹബാദ്​ ബാങ്കിൽ നിന്ന്​ 352 കോടിയുമാണ്​ അദ്ദേഹം വായ്​പയെടുത്തത്​. ഇതി​​​െൻറ പലിശ പോലും തിരിച്ചടക്കാൻ തയാറായിട്ടില്ല.

കഴിഞ്ഞ കുറേ ദിവസങ്ങളായി കാൺപൂരിലെ കോത്താരിയുടെ ഒാഫീസ്​ അടഞ്ഞ്​ കിടക്കുകയാണ്​. അതേ സമയം, കോത്താരിയുടെ സ്വത്തുക്കൾ വിറ്റ്​ വായ്​പ തുക തിരിച്ചുപിടിക്കുമെന്നാണ്​ ബാങ്കുകളുടെ നിലപാട്​.

Tags:    
News Summary - Another PNB-Like Scam? Rotomac Pens Owner 'Flees' After Taking Rs 800 Crore from Govt-run Banks-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.