സ്​​െ​റ്റർലിങ്​ ബയോടെക്​ ഉടമകളുടെ 9,778 കോടിയുടെ സ്വത്തുക്കൾ ഇ.ഡി ഏറ്റെടുത്തു

മുംബൈ: ബാങ്ക്​ തട്ടിപ്പ്​ കേസുമായി ബന്ധപ്പെട്ട്​ സ്​​െറ്റർലിങ്​ ബയോടെക്​ ലിമിറ്റഡിൻെറ 9,778 കോടി മൂല്യം വരുന ്ന സ്വത്തുക്കൾ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ ഏറ്റെടുത്ത​ു. നൈജീരിയയിലെ നാല്​ എണ്ണ റിഗ്ഗുകൾ, ബിസിനസ്​ ജെറ്റ്​, ലണ്ടനിലെ ഫ്ലാറ്റ്​ എന്നിവയാണ്​ ഏറ്റെടുത്തത്​. കമ്പനിയുടെ പ്രൊമോട്ടർമാരായ നിതിൻ സന്ദേശര, ചേതൻ സന്ദേശര, ദീപ്​തി സന്ദേശര എന്നിവർക്കെതിരെ ബാങ്ക്​ തട്ടിപ്പ്​ കേസ്​ ഇ.ഡി രജിസ്​റ്റർ ചെയ്​തിരുന്നു.

കമ്പനിക്കായി എടുത്ത വായ്​പ നൈജീരിയയി​ലെ അക്കൗണ്ടുകളിലേക്ക്​ വകമാറ്റിയെന്നാണ്​ ഇവർക്കെതിരായ പരാതി. ആർ.ബി.ഐ നിയമങ്ങൾ ഇവർ ലംഘിച്ചുവെന്ന് ഇ.ഡി​ കണ്ടെത്തിയിരുന്നു.

അറ്റ്​ലാൻറിക്​ ബ്ലു വാട്ടർ സർവീസ്​ എന്ന കമ്പനിയുടെ പേരിലാണ് ഇവരുടെ​ കപ്പലുകൾ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. യു.എസിലാണ്​ ബിസിനസ്​ ജെറ്റിൻെറ രജിസ്​ട്രേഷൻ നടത്തിയിരിക്കുന്നത്​.

Tags:    
News Summary - Bank fraud case: ED attaches Sterling Biotech promoters’ assets worth ₹9,778 crore-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.