ബാങ്ക്​ തട്ടിപ്പ്​: റോ​േട്ടാമാക്​ പെൻ ഉടമ വിക്രം കോത്താരി അറസ്​റ്റിൽ 

ന്യൂഡൽഹി: അഞ്ചു പൊതുമേഖല ബാങ്കുകളിൽ നിന്ന്​ കോടികളുടെ വായ്​പ എടുത്ത്​ തട്ടിപ്പ്​ നടത്തിയ റോ​േട്ടാമാക്​ പെൻ കമ്പനി ഉടമ വിക്രം കോത്താരിയെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തു. ബാങ്കുകളിൽ നിന്ന്​ 800 കോടി രൂപ വായ്​പ എടുത്ത വിക്രം കോത്താരി പണം തിരിച്ചടച്ചില്ലെന്നാണ്​ പരാതി​. കോത്താരിയെ ചോദ്യം ചെയ്യുന്നതിനായി കൊൽക്കത്തയിലേക്ക്​ കൊണ്ടുപോയി. 

അലഹബാദ്​ ബാങ്ക്​, ബാങ്ക്​ ഒാഫ്​ ഇന്ത്യ, ബാങ്ക്​ ഒാഫ്​ ബറോഡ, ഇന്ത്യൻ ഒാവർസീസ്​ ബാങ്ക്​, യുണിയൻ ബാങ്ക്​ എന്നിവയാണ്​ കോത്താരിക്ക്​ വായ്​പ അനുവദിച്ചത്​. യുണിയൻ ബാങ്കിൽ നിന്ന്​ 485 കോടിയും അലഹബാദ്​ ബാങ്കിൽ നിന്ന്​ 352 കോടിയുമാണ്​ അദ്ദേഹം വായ്​പയെടുത്തത്​. ഇത്​ ഇപ്പോൾ 3000 കോടി രൂപയായിട്ടുണ്ട്​. ഇതി​​​​​​​​​െൻറ പലിശ പോലും തിരിച്ചടക്കാൻ കോത്താരി തയാറായില്ല. ഇതി​​​​​െൻറ അടിസ്​ഥാനത്തിൽ ബാങ്കുകൾ നൽകിയ പരാതിയിൽ കോത്താരിശയ ചോദ്യം ചെയ്യാനായി സി.ബി.​െഎ കസ്​റ്റഡിയിലെടുത്തിരുന്നു. 

അതിനിടെ, വിക്രം കോത്താരി നാടുവിട്ടുവെന്ന വാർത്തകളു​ം പ്രചരിച്ചിരുന്നു. എന്നാൽ താൻ കാൺപൂരിലുണ്ടെന്നും വായ്​പ പ്രശ്​നം പരിഹരിക്കാൻ ബാങ്കുകളുമായി ചർച്ച നടത്തുകയാണെന്നും കോത്താരി അറിയിച്ചിരുന്നു. പാൻ പരാഗ്​ കമ്പനി ഉടമ ദീപക്​ കോത്താരിയുടെ സഹോദരനാണ്​ വിക്രം കോത്താരി. 90കളിലാണ്​ കുടുംബ ബിസിനസ്​ രണ്ടായി പിരിഞ്ഞ്​ വിക്രം കോത്താരി റോ​േട്ടാമാക്​ തുടങ്ങിയത്​. 

Tags:    
News Summary - Bank Fraud: CBI Heald Vikram Kothari - Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.