വീണ്ടും ബാങ്ക്​ തട്ടിപ്പ്​; ഇക്കുറി നഷ്​ടമായത്​ ഒന്നര ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത്​ വീണ്ടും ഒാൺലൈൻ ബാങ്ക്​ തട്ടിപ്പ്​. എസ്​.ബി.​െഎ അക്കൗണ്ട്​ വഴിയാണ്​ തട്ടിപ്പ്​ നടന്നത്​​. ബാലരാമപുരം സ്വദേശിനിയായ ശോഭനകുമാരിയിൽ നിന്നും 1,32,927 രൂപയും തലസ്ഥാനത്തെ ആശുപത്രിയിൽ ജോലി ​െചയ്യുന്ന ഡോ. വീണയിൽ നിന്നും 30,000 രൂപയുമാണ്​ തട്ടിയെടുത്തത്​.

ശോഭനയുടെ അക്കൗണ്ടിൽ നിന്ന്​ 19 23 തീയതികൾക്കിടെ 60 തവണയാണ്​ പണം നഷ്​ടമായത്​. വീണയുടെ അക്കൗണ്ടിൽ നിന്നും അഞ്ച്​ തവണ പണം നഷ്​ടമായി. അക്കൗണ്ടിൽ നിന്ന്​ പണം എടുക്കുന്നതിന്​ മുമ്പായി ഒ.ടി.പിയൊന്നും വന്നിരുന്നില്ലെന്ന്​ തട്ടിപ്പിനിരയായവർ പറയുന്നു. ആപ്പിൾ ​െഎ ട്യൂൺസ്​, ഗൂഗിൾ യങ്​ ജോയ്​ തുടങ്ങിയ സൈറ്റുകളിലുടെയാണ്​ തട്ടിപ്പ്​ നടന്നതെന്നാണ്​ വിവരം.

സംസ്ഥാനത്ത്​ പുറത്ത്​ നിന്നുള്ളവരാണ്​ തട്ടിപ്പിന്​ പിന്നിലെന്നാണ്​ പ്രാഥമിക സൂചന. മൂന്ന്​ മാസം മുമ്പും തിരുവനന്തപുരത്ത്​ സമാനരീതിയിൽ തട്ടിപ്പ്​ നടന്നിരുന്നു.  

Tags:    
News Summary - Bank fraud in kerala-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.