ന്യൂഡൽഹി: കഴിഞ്ഞ 11 വർഷങ്ങൾക്കിടെ ഇന്ത്യയിൽ നടന്നത് 50,000ത്തിേലറെ ബാങ്ക്, വായ്പ തട് ടിപ്പുകൾ. ഇതിൽ ഏറെയും നടന്നത് െഎ.സി.െഎ.സി.െഎ, സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ (എസ്. ബി.െഎ), എച്ച്.ഡി.എഫ്.സി എന്നിവിടങ്ങളിൽ. റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയുടെ (ആർ.ബി.െഎ) കണക്കാണിത്.
2008-09നും 2018-19നും ഇടയിൽ 53,334 തട്ടിപ്പുകേസുകൾ ഉണ്ടായി. മൊത്തം നഷ്ടം 2.05 ലക്ഷം കോടി വരും. െഎ.സി.െഎ.സി.െഎ ബാങ്കിൽ 6,811 സംഭവങ്ങളിലായി 5,033.81 കോടിയുടെ തട്ടിപ്പു നടന്നു.
എസ്.ബി.െഎയിൽ 6,793 തട്ടിപ്പു കേസുകളുണ്ടായി. 23,734.74 കോടിയുടെ തട്ടിപ്പാണ് ഇവിടെ നടന്നത്. എച്ച്.ഡി.എഫ്.സിയിലാകെട്ട 2,497 കേസുകളിലായി 1,200.79 കോടിയുടെ തട്ടിപ്പ് റിപ്പോർട്ട് ചെയ്തു. വിവരാവകാശ പ്രകാരമുള്ള അപേക്ഷയിലുള്ള മറുപടിയിലാണ് ആർ.ബി.െഎ ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.