നീരവ്​ മോദിക്കെതിരെ കേസുമായി ​ബാങ്ക്​ ഒാഫ്​ ഇന്ത്യ ഹോ​േങ്കാങ്​ കോടതിയിൽ

ന്യൂഡൽഹി: വായ്​പയെടുത്ത്​ ഇന്ത്യ വിട്ട നീരവ്​ ​േമാദിക്കെതിരെ നടപടികളുമായി ബാങ്ക്​ ഒാഫ്​ ഇന്ത്യ. നീരവ്​ മോദി വായ്​പയായിയെടുത്ത 6.25 മില്യൺ ഡോളർ തിരികെ ലഭിക്കുന്നതിനായി ഹോ​േങ്കാങ്​ കോടതിയിലാണ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ കേസ്​ നൽകിയത്​. നീരവ്​ മോദിക്കും അദ്ദേഹത്തി​​​െൻറ ഉടമസ്ഥതയിലുള്ള ഫയർസ്​റ്റാർ ഡയമണ്ട്​, ഫയർസ്​റ്റാർ ഡയമണ്ട്​ ഇൻറർനാഷണൽ തുടങ്ങിയ കമ്പനികൾക്ക​ുമെതിരായാണ്​ കേസ്​.

പഞ്ചാബ്​ നാഷണൽ ബാങ്കിന്​ ശേഷം നീരവ്​ മോദിക്കെതിരെ കേസ്​ നൽകുന്ന രണ്ടാമത്തെ ബാങ്കാണ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ. നീരവ്​ മോദിയിൽ നിന്ന്​ പണം തിരികെ ലഭിക്കുന്നതിനായി പി.എൻ.ബിയും കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ്​ പി.എൻ.ബി ബാങ്കിൽ നിന്ന്​ നീരവ്​ മോദി ഏകദേശം 11,000 കോടി രൂപയുടെ തട്ടിപ്പ്​ നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നത്​.

നിലവിൽ നീരവ്​ മോദി ഹോ​േങ്കാങിലുണ്ടെന്നാണ്​ അന്വേഷണ എജൻസികളുടെ വിശ്വാസം. നീരവ്​ മോദിയെ അറസ്​റ്റ്​ ചെയ്യുന്നതിനായി ഹോ​േങ്കാങ്​ സർക്കാറിനോട്​ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Bank of India files suit for $6.25 million against Nirav Modi in Hong Kong court-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.