സാൻ ഫ്രാൻസിസ്കോ: ലോകത്തിലെ ഏറ്റവും സമ്പന്നനെന്ന പട്ടം തിരിച്ചുപിടിച്ച് മൈക്രോ സോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്സ്. ആമസോൺ ഡോട്ട് കോമിെൻറ ജെഫ് ബെസോസിനെ പിന്തള്ള ിയാണ് ബിൽ ഗേറ്റ്സ് സമ്പന്നപ്പട്ടികയിലെ ഒന്നാമനായത്. ബെസോസ് ആയിരുന്നു രണ്ടുവ ര്‍ഷം ഈ സ്ഥാനം നിലനിര്‍ത്തിയിരുന്നത്.
24 വർഷത്തോളം ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ഗേറ്റ്്സ് ആയിരുന്നു. ഒക്ടോബര്‍ 25ന് പെൻറഗണിെൻറ 1000കോടി ഡോളര്‍ മൂല്യമുള്ള ക്ലൗണ്ട് കമ്പ്യൂട്ടിങ് കരാര്‍ ലഭിച്ചതോടെ മൈക്രോസോഫ്റ്റിെൻറ ഓഹരി വില 48 ശതമാനം വർധിച്ചു. ബ്ലൂംബര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ബില്‍ ഗേറ്റ്സിെൻറ സമ്പത്ത് ഇതോടെ 11,000കോടി ഡോളറായി ഉയര്‍ന്നു. അതോടൊപ്പം ആമസോണിെൻറ ഓഹരി വില രണ്ടുശതമാനം താഴുകയും ചെയ്തു.
10,870 കോടി ഡോളറാണ് ബെസോസിെൻറ ആസ്തി. നടപ്പു വര്‍ഷം മൈക്രോസോഫ്റ്റിെൻറ ഓഹരി വിലയില്‍ 48 ശതമാനമാണ് വളര്‍ച്ചയുണ്ടായത്. മക്കൻസിയുമായുള്ള വിവാഹമോചനമാണ് ബെസോസിെന സാമ്പത്തികമായി തളർത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് 49കാരിയായ മക്കന്‍സിയുമായി ബെസോസ് വിവാഹമോചനം നേടിയത്. തുടർന്ന് ഇവരുടെ കൈവശമുള്ള ആമസോണ്‍ ഓഹരിയുടെ നാലിലൊന്ന് ഭാഗം മക്കന്‍സിക്ക് നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.