മുംബൈ: റുപേ ഡെബിറ്റ് കാർഡ്, യു.പി.ഐ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കളിൽനിന്ന് പണം സ്വീകരിക്കുേമ്പാൾ വ്യാപാരികൾ ഇനി മുതൽ ‘മർച്ചൻറ് ഡിസ്കൗണ്ട് റേറ്റ്’ (എം.ഡി.ആർ) എന്ന ഫീസ് നൽകേണ്ടതില്ല. ജനുവരി ഒന്നു മുതൽ ഇത്തരം ഇടപാടുകൾക്ക് വ്യാപാരികൾക്ക് ഇളവു ലഭിക്കും.
പൊതുമേഖല ബാങ്കുകളുടെ മേധാവികളുമായി നടത്തിയ ചർച്ചയിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ഒരു ഉപഭോക്താവ് ഇലക്ട്രോണിക് പെയ്മെൻറ് സംവിധാനത്തിലൂടെ പണം നൽകുേമ്പാൾ വ്യാപാരികൾ സേവന ദാതാവിന് നൽകേണ്ട ഫീസാണ് എം.ഡി.ആർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.