കോഴിക്കോട്: കോഴിവ്യാപാരികൾ രണ്ടുദിവസമായി നടത്തിവന്ന സമരം ഒത്തുതീർപ്പായി. ധനമന്ത്രി ഡോ. തോമസ് ഐസക്കുമായി കോഴിവ്യാപാരി സംഘടന പ്രതിനിധികൾ കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് സമരം തീർന്നത്്. ജീവനുള്ള കോഴിക്ക് കിലോഗ്രാമിന് 87 രൂപ നിരക്കിൽ കടകളിൽ വിൽക്കാൻ ധാരണയായി. കോഴിയിറച്ചി സർക്കാർ സ്ഥാപനമായ കെപ്കോ (കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെൻറ് കോർപറേഷൻ)യിലുള്ള 158 രൂപ നിരക്കിലും വിൽക്കും. ഭാവിയിലും കെപ്കോ വില മാനദണ്ഡമാക്കിയാകും വിലനിർണയിക്കുക. ലഗോൺ കോഴിയുടെ മൊത്തവില കിലോക്ക് 77-78 രൂപയായും നിശ്ചയിച്ചു.
കോഴി എന്തുവിലക്ക് ലഭിക്കുമെന്നതിനെ ആശ്രയിച്ചാണ് വില നിർണയമുണ്ടാവുക. അതിനാൽ വിലയിൽ ഒന്നുരണ്ടു രൂപയുടെ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് മന്ത്രി മാധ്യമ പ്രവർത്തകേരാട് പറഞ്ഞു. ജൂൺ 30 വരെയുണ്ടായിരുന്ന 15 ശതമാനം നികുതിയാണ് ജി.എസ്.ടി നിലവിൽവന്നതോടെ ഇല്ലാതായത്. ഈ വിലക്കുറവാണ് കെപ്കോ നൽകുന്നത്. വില വീണ്ടും വർധിക്കുന്ന സാഹചര്യമുണ്ടായാൽ യോഗം ചേരും. കാസർകോട് മുതൽ തൃശൂർ വരെ സ്വാധീനമുള്ള സംഘടനകളുമായാണ് ചർച്ച നടത്തിയത്. വില പിടിച്ചുനിർത്താൻ സർക്കാർ ശക്തമായ ഇടപെടൽ മേഖലയിൽ നടത്തും.
സർക്കാർ ഫാമുകളിൽനിന്ന് കോഴിക്കുഞ്ഞുങ്ങളെ ചുരുങ്ങിയത് 30 രൂപക്ക് വ്യാപാരികൾക്ക് ലഭ്യമാക്കാൻ നടപടിയെടുക്കും. ഇതിന് ഫാമുകളിലെ കോഴിക്കുഞ്ഞ് ഉൽപാദനം ഒരു കോടിയായി ഉയർത്തും. നിലവിൽ ഏഴ് ലക്ഷമാണ് ഉൽപാദനം. സർക്കാർ ഹാച്ചറികൾക്കും ഫാമുകൾക്കും ഉൽപാദനം ഉയർത്താൻ ആവശ്യമായ സഹായം നൽകും.
ഫാമുകളിലെ പാരൻറ് സ്റ്റോക്ക് ലക്ഷം കോഴിയായി ഉയർത്തും. 10,000 കോഴിയാണ് നിലവിലുള്ള സ്റ്റോക്ക്. കുടപ്പനക്കുന്ന് ഫാമിൽ മാത്രം സ്റ്റോക്ക് 25,000 ആയി ഉയർത്തും. വടക്കൻ മേഖലയിൽ രണ്ടു ഫാമുകൾകൂടി ആരംഭിക്കും. ഫാമുകളെ എങ്ങനെ സഹായിക്കുമെന്നതു സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ പദ്ധതി തയാറാക്കും. കോഴി ആവശ്യത്തിെൻറ മൂന്നിലൊന്ന് സർക്കാർ സ്വാധീനത്തിലാക്കുകയാണ് ലക്ഷ്യം. ഇതോടെ നിലവിലെ അനിശ്ചിതാവസ്ഥക്ക് പരിഹാരമാകും. ഈ മേഖലയിലെ സ്ഥിതിവിവരക്കണക്ക് സംബന്ധിച്ച് വിശദമായ പഠനം നടത്താൻ ഏജൻസിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗവ. െഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ഓൾ കേരള ചിക്കൻ ഡീലേഴ്സ് അസോസിയേഷൻ, ഓൾ കേരള ചിക്കൻ മർച്ചൻറ്സ് അസോസിയേഷൻ ഭാരവാഹികളാണ് പെങ്കടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.