മുംബൈ: അഞ്ച് ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുമെന്ന ബജറ്റ് പ്രഖ്യാപനത്തി ന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായത് വൻ തകർച്ച. ബജറ്റിന് പിന്നാലെ ഒരാഴ്ച കൊണ്ട് വിപണികളിൽ രണ്ട് ശ തമാനത്തിൻെറ ഇടിവ് രേഖപ്പെടുത്തി.
അഞ്ച് സെഷനുകളിലായി 3 ലക്ഷം കോടിയാണ് നിക്ഷേപകർക്ക് വിപണിയിൽ നഷ്ടപ്പെട്ടത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ആകെ വിപണിമൂല്യം 151.35 ലക്ഷം കോടിയായിരുന്നു. ഇത് 148.08 ലക്ഷം കോടിയായാണ് ഇടിഞ്ഞത്. ധനികർക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള തീരുമാനവും കമ്പനികളിലെ പൊതുഓഹരി പങ്കാളിത്തം ഉയർത്താനുള്ള നീക്കവും വിപണിക്ക് തിരിച്ചടിയായി. ധനികർക്ക് ഏർപ്പെടുത്തിയ ഉയർന്ന നികുതി വിദേശ നിക്ഷേപകരെ വിപണിയിൽ നിന്ന് പിന്നാക്കം വലിക്കുകയാണ്.
ടി.സി.എസ്, എച്ച്.ഡി.എഫ്.സി, നെസ്ലെ ഇന്ത്യ, മാരുതി സുസുക്കി, എൽ&ടി, ടൈറ്റാൻ, ഐ.സി.ഐ.സി.ഐ, എസ്.ബി.ഐ, ഭാരതി എയർടെൽ, വിപ്രോ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളെല്ലാം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.