ന്യൂഡൽഹി: സി.എ.എ നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്തെ വ്യവസായ മേഖലക്കും തിരിച്ചടിയുണ്ടാക്കിയെന്ന് റിപ്പോ ർട്ടുകൾ. ഓട്ടോമൊബൈൽ വ്യവസായം മുതൽ റസ്റ്റോറൻറുകൾ വരെ പ്രക്ഷോഭത്തിെൻറ ചൂടറിഞ്ഞു. വാച്ചുകളുടെ വിൽപന പേ ാലും ഇക്കാലയളവിൽ കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത പുറത്ത് വിട്ടത്.
ഇന്ത്യയിലെ പ്രമുഖ വാച്ച് നിർമ്മാതാക്കളായ ടൈറ്റാൻ ഡിസംബറിെൻറ രണ്ടാം പാദത്തിൽ വിൽവന കുറഞ്ഞുവെന്ന് വ്യക്തമാക്കുന്നു. പ്രതിഷേധങ്ങൾ മൂലം സ്റ്റോറുകൾ അടച്ചിടേണ്ടി വന്നതാണ് തിരിച്ചടിക്കുള്ള പ്രധാന കാരണം. പ്രക്ഷോഭങ്ങൾ മൂലം കുറഞ്ഞ ആളുകൾ മാത്രമാണ് ഷോറുമുകളിലേക്ക് എത്തിയതെന്ന് കാർ കമ്പനികളുടെ പ്രതിനിധികൾ പറഞ്ഞതായി ഇന്ത്യൻ എകസ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
തുടർച്ചയായ സംസ്ഥാന സർക്കാറുകൾ നിരോധനാജ്ഞ പ്രഖ്യാപിച്ചതും സംഘർഷങ്ങളും ഇന്ത്യയിലെ ഹോട്ടൽ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് നാഷണൽ റസ്റ്റോറൻറ് അസോസിയേഷൻ വ്യക്തമാക്കുന്നത്. വടക്ക്-കിഴക്കൻ മേഖലയിലെ പ്രതിഷേധം ടൂറിസം രംഗത്തും തിരിച്ചടിയുണ്ടായി. വിവിധ രാജ്യങ്ങൾ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയതോടെ ബുക്കിങ്ങുകൾ കൂട്ടത്തോടെ റദ്ദാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.