ന്യൂഡൽഹി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുന്നതിനായി ധനകാര്യ വകുപ്പ് പുതിയ ആപ് പുറത്തിറക്കി. വിവിധ ഉൽപ്പന്നങ്ങൾക്ക് ജി.എസ്.ടിയിൽ ചുമത്തുന്ന നികുതി നിരക്കുകൾ സംബന്ധിച്ച സംശയങ്ങൾ ഇല്ലാതാക്കുന്നതിനാണ് പുതിയ ആപ്. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലാണ് ആപ് ആദ്യഘട്ടത്തിൽ ലഭ്യമാവുക. െഎ.ഒ.എസിലും വൈകാതെ തന്നെ ആപ് ലഭ്യമാകുമെന്നാണ് സൂചന.
ആപിൽ ഉപഭോക്താകൾക്ക് വിവിധ ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്ന നികുതി നിരക്കുകൾ എത്രയാണ് സെർച്ച് ചെയ്ത് മനസിലാക്കാൻ സാധിക്കും. ഒരു ഉൽപ്പന്നം ഇത്തരത്തിൽ സെർച്ച് ചെയ്താൽ അതിന് ചുമത്തുന്ന സി.ജി.എസ്.ടി, എസ്.ജി.എസ്.ടി ഉൾപ്പടെയുള്ള വിവരങ്ങൾ ആപിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.