െഎ.സി.െഎ.സി.െഎ വായ്​പ ക്രമക്കേട്: സി.ബി.ഐ അന്വേഷണം തുടങ്ങി

മും​ബൈ: െഎ.​സി.െ​എ.​സി.െ​എ ബാ​ങ്ക്​ വീ​ഡി​യോ​കോ​ണി​ന്​ 3250 കോ​ടി രൂ​പ വാ​യ്​​പ ന​ൽ​കി​യതിൽ  സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി. ബാങ്ക് സി.ഇ.ഒ ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനുമെതിരേയാണ് അന്വേഷണം. 

വീഡിയോകോണിന് വായ്പ നൽകാനുള്ള തീരുമാനത്തിന് പിന്നിൽ ചന്ദ കോച്ചാറാണെന്ന് ബാങ്ക് ചെയർമാൻ എം.കെ ശർമ വെളിപ്പെടുത്തിയിരുന്നു. 2012-ല്‍ നല്‍കിയ വായ്പയില്‍ നിയമവിരുദ്ധമായി എന്തെങ്കിലും നീക്കങ്ങള്‍ നടന്നിട്ടുണ്ടോ എന്നാണ് സി.ബി.ഐ അന്വേഷിക്കുന്നത്. 

​അപാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി ര​ണ്ടു​ത​വ​ണ ക​ത്ത്​ ന​ൽ​കി​യി​ട്ടും പ്ര​ധാ​ന​മ​ന്ത്രി കാ​ര്യാ​ല​യം അ​വ​ഗ​ണി​ച്ചെ​ന്ന്​ ഇ​ന്ത്യ​ൻ ഇ​ൻ​വെ​സ്​​റ്റേ​ഴ്​​സ്​ പ്രൊ​ട്ട​ക്​​ഷ​ൻ കൗ​ൺ​സി​ൽ ട്ര​ഷ​റ​ർ ഡോ. ​അ​ര​വി​ന്ദ്​ ഗു​പ്​​ത വ്യക്തമാക്കിയിരുന്നു. 2014ൽ ​ക​ട​ത്തി​ലാ​യി​ട്ടും വീ​ഡി​യോ​കോ​ൺ ബി.​ജെ.​പി​ക്ക്​ 10 കോ​ടി രൂ​പ സം​ഭാ​വ​ന ചെ​യ്​​ത​താ​യും അദ്ദേഹം ആ​രോ​പി​ച്ചിരുന്നു.  

എ.​സി.െ​എ.​സി.െ​എ ബാ​ങ്കും വീ​ഡി​യോ​കോ​ണും ത​മ്മി​ലെ വാ​യ്​​പ ക്ര​മ​ക്കേ​ടും വീ​ഡി​യോ​കോ​ണി‍​​​​െൻറ വേ​ണു​ഗോ​പാ​ൽ ധൂ​ത്​ ത​​​​​െൻറ ഉൗ​ർ​ജ ക​മ്പ​നി​യാ​യ ‘സു​പ്രീം എ​ന​ർ​ജി’​യു​ടെ ഒാ​ഹ​രി​ക​ൾ പ​ല നീ​ക്ക​ങ്ങ​ളി​ലൂ​ടെ ബാ​ങ്ക്​ മേ​ധാ​വി ച​ന്ദ കൊ​ച്ചാ​റി‍​​​​െൻറ ഭ​ർ​ത്താ​വ്​ ദീ​പ​ക്​ കൊ​ച്ചാ​റി​ന് കൈ​മാ​റി​യ​തും ‘ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്​’ പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ അ​ര​വി​ന്ദ്​ ഗു​പ്​​ത​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. പ്ര​ധാ​ന​മ​ന്ത്രി കാ​ര്യാ​ല​യം ഇൗ ​വി​ഷ​യ​ത്തി​ൽ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.  

Tags:    
News Summary - CBI Registers Preliminary Enquiry Against Chanda Kochhar’s Husband in ICICI-Videocon Case-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.